1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2016

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടിക പുറത്ത്, ആദ്യ 50 നഗരങ്ങളില്‍ 22 എണ്ണം ഇന്ത്യയില്‍ നിന്ന്. എന്നാല്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട അന്തരീക്ഷ ഗുണമേന്മ ഡാറ്റ പ്രകാരം 2014 ല്‍ ഒന്നാമതായിരുന്ന ഡല്‍ഹി ഇത്തവണ ഒമ്പതാം സ്ഥാനത്തേക്ക് മാറി.

ഇറാന്‍ നഗരമായ സാബോളിനാണ് ഒന്നാം സ്ഥാനം. 103 രാജ്യങ്ങളിലെ 3000 നഗരങ്ങളിലാണ് ലോകാരോഗ്യ സംഘടന പഠനം നടത്തിയത്. 2014 ല്‍ 1600 നഗരങ്ങളായിരുന്നു പഠനത്തിന് തെരഞ്ഞെടുത്തത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ആദ്യ അഞ്ച് നഗരങ്ങളില്‍ നാലും ഇന്ത്യയിലാണ്. ഗ്വാളിയോര്‍ പട്ടികയില്‍ സാബോളിനു പുറകിലായി രണ്ടാമതെത്തിയപ്പോള്‍ അലഹബാദ്, പട്‌ന, റായ്പൂര്‍ എന്നിവ തൊട്ടുപിന്നിലുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഓരോ ക്യൂബിക് മീറ്റര്‍ വായുവിലും അടങ്ങിയ മലിനീകരണ തോത് 2.5 എന്ന രീതിയില്‍ പരിശോധിച്ചാണ് ഈ കണക്കെടുപ്പ്. രൂക്ഷമായ അന്തരീക്ഷ മലിനീകരണം ദീര്‍ഘകാലം തുടര്‍ന്നാല്‍ കാന്‍സര്‍, പക്ഷാഘാതം, ഹൃദ്‌രോഗങ്ങള്‍ ജനങ്ങളെ ബാധിക്കാന്‍ സാധ്യതയേറെയുണ്ട്. വര്‍ധിച്ചുവരുന്ന ഹൃദയാഘാതങ്ങള്‍ ഇതിന്റെ ലക്ഷണമാണെന്നും ഡബ്ല്യൂ. എച്ച്.ഒ പറയുന്നു.

അന്തരീക്ഷ മലിനീകരണം പ്രതിവര്‍ഷം 70 ലക്ഷം കുട്ടികളുടെ ജീവനാണ് അപഹരിക്കുന്നത്. അന്തരീക്ഷ മലനീകരണത്തിന്റെ പ്രധാന കാരണം വാഹനങ്ങളുടെ പെരുപ്പമാണ്. പ്രത്യേകിച്ച ഡീസല്‍ വാഹനങ്ങള്‍. മാലിന്യ സംസ്‌കരണത്തിലെ അപാകത, കെട്ടിടങ്ങളിലെ ശീതീകരണികള്‍, കാര്‍ഷിക മേഖലയിലെ കീടനാശിനി ഉപയോഗം, ഊര്‍ജത്തിനായി ഡീസല്‍, കല്‍ക്കരി ജനറേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എല്ലാം മലിനീകരണത്തിന് കാരണമാകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.