1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2016

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അലബാമ സ്വദേശി സൂസന്ന മുഷാത്ത് ജോണ്‍സ് ആണ് നിര്യാതനായത്. 116 വയസായിരുന്നു.

ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു അന്ത്യം. 1899 ല്‍ അലബാമയിലെ കാര്‍ഷിക കുടുംബത്തിലായിരുന്നു ജനനം. 19 ആം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ജീവിച്ചിരിക്കുന്ന അവസാന വ്യക്തികൂടിയായിരുന്നു ജോണ്‍സ്.

രണ്ടു ലോകയുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജോണ്‍സിന് 20 യു.എസ് പ്രസിഡന്റുമാരുടെ ഭരണം കണ്ടറിയാനും കഴിഞ്ഞു. ഇവരുടെ മുത്തശ്ശനും മുത്തശ്ശിയും അടിമകളായിരുന്നു. മാതാപിതാക്കള്‍ കര്‍ഷകരും. 11 മക്കളുണ്ട്.

കറുത്തവര്‍ഗക്കാര്‍ക്കായുള്ള സ്‌കൂളിലായിരുന്നു ജോണ്‍സിന്റെ പ്രാഥമിക വിദ്യാഭ്യാസം. ജോണ്‍സിന്റെ മരണത്തോടെ 116 വയസ്സുള്ള എമ്മ മൊറാനോ ആണ് ഇനി ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.