1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2016

സ്വന്തം ലേഖകന്‍: ലോക മുത്തച്ഛന്‍ 112 മത്തെ വയസില്‍ ജപ്പാനില്‍ അന്തരിച്ചു. ലോകത്തെ ഏറ്റവും പ്രായംകൂടിയ മനുഷ്യനായ ജാപ്പനീസ് മുത്തച്ഛന്‍ യസുതാരോ കോയിദേയാണ് 112 മത്തെ വയസില്‍ യാത്രയായത്.

ഏറെക്കാലമായി കോയിദേയെ അലട്ടിയിരുന്ന ഹൃദ്രോഗമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 1903 മാര്‍ച്ച് 13നായിരുന്നു കോയിദേയുടെ ജനനം. റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ ആദ്യ പറക്കല്‍ നടത്തിയ വര്‍ഷമായിരുന്നു അത്.

തുന്നലായിരുന്നു ചെറുപ്പകാലത്ത് കോയിദേയുടെ ജോലി. കഴിഞ്ഞ ഓഗസ്റ്റിലാണ് അദ്ദേഹത്തെ ലോകമുത്തച്ഛനായി ഗിന്നസ് ബുക്ക് അംഗീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.