1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2016

സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, കപ്പല്‍ മുങ്ങിയത് 200 വര്‍ഷം മുമ്പ്. ഇന്നു വരെ ലഭിച്ചതില്‍ വച്ച് ഏറ്റവും പഴക്കമേറിയ കപ്പല്‍ അവശിഷ്ടങ്ങളാണ് ഇത്. ഇന്ത്യയില്‍ നിന്നും ചരക്കുമായി പോയ കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ സമുദ്രാന്തര ഗവേഷണത്തിലേര്‍പ്പെട്ടിരുന്ന സംഘത്തിന്റെ ക്യാമറയിലാണ് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങളുടെ ചിത്രം പതിഞ്ഞത്. പെന്‍സില്‍വാനിയയില്‍ 1798 ല്‍ നിര്‍മ്മിച്ച ഈ കപ്പല്‍ ആദ്യകാലത്ത് ചരക്കു കൈമാറ്റത്തിനും സഞ്ചാരങ്ങള്‍ക്കുമായിരുന്നു ഉപയോഗിച്ചിരുന്നത്.

വാഷിങ്ടണ്‍ എന്നു പേരുള്ള 1803 ല്‍ നയാഗ്രയിലെ ഒന്റാറിയോ തുറമുഖത്തേക്കുള്ള യാത്രാമധ്യേ ഗ്രേറ്റ് ലോക്കില്‍ വെച്ച് തകരുകയായിരുന്നു.
കപ്പലിലെ ജീവനക്കാരെല്ലാം തന്നെ ദുരന്തത്തില്‍ മരിച്ചതായാണ് അനുമാനം. ഇതിനു മുമ്പ് കണ്ടെത്തിയ ഏറ്റവും പഴക്കമേറിയ കപ്പല്‍ അവശിഷ്ടം 1780 ല്‍ ഇതേ മേഖലയില്‍ തകര്‍ന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്.എം.എസ് ഒന്റാറിയോയുടെതാണ്. ഇത് കണ്ടെത്തിയത് 2008 ല്‍ ആയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.