1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2015

സ്വന്തം ലേഖകന്‍: എന്തിനുമേതിനും മത്സരങ്ങളുള്ള കാലത്തിതാ ലോകത്തിലെ ഏറ്റവും വിരൂപനായ നായയെ കണ്ടെത്താനും മത്സരം. വിജയിയാകുന്ന നായയുടെ ഉടമക്ക് 1,500 ഡോളര്‍ സമ്മാനവും ലഭിക്കും.

കാലിഫോര്‍ണിയയിലാണ് രസകരമായ ഈ മത്സരം നടക്കുന്നത്. ഈ വര്‍ഷത്തെ മത്സരത്തില്‍ ഫ്‌ലോറിഡയില്‍ നിന്നുള്ള ക്വാസി മോഡോയാണ് ലോകത്തിലെ ഏറ്റവും വിരൂപനായ നായയായി തെരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം മത്സരിക്കാനെത്തിയ 25 വിരൂപന്മാരോട് ഇഞ്ചോടിഞ്ചു പൊരുതിയാണ് ക്വാസി ലോക വിരൂപ പട്ടം സ്വന്തമാക്കിയത്.

സുഷുമ്‌നാ നാഡിക്ക് ജന്മനാ ഉള്ള ഒരു തകരാറാണ് ക്വാസിയെ വിരൂപനാക്കിയത്. വൈരൂപ്യം മൂലം ഉപേക്ഷിക്കപ്പെട്ട ക്വാസിയെ ഫ്‌ലോറിഡയിലെ ഒരു മൃഗ ഡോക്ടര്‍ എടുത്ത് വളര്‍ത്തുകയായിരുന്നു.

എന്റെ രൂപം മിക്കവരിലും അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. പലപ്പോഴും എന്നെ കണ്ട് ഞാനൊരു കഴുതപ്പുലിയോ ചെകുത്താനോ ആണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ ഭയപ്പെടാറുണ്ട്. എന്നാല്‍ ഒരു തവണയെങ്കിലും എന്നെ അടുത്തറിഞ്ഞിട്ടുള്ളവര്‍ എന്റെ ഉത്സാഹം നിറഞ്ഞ വ്യക്തിത്വം മനസിലാക്കി എന്റെ സുഹൃത്തുക്കളാകുന്നു. ഇങ്ങനെ പോകുന്നു മത്സരത്തിനായി സമര്‍പ്പിച്ച ക്വാസിയുടെ ജീവചരിത്രത്തിലെ വരികള്‍.

മൂന്ന് വിധികര്‍ത്താക്കള്‍ അടങ്ങുന്ന പാനലാണ് ക്വാസിയെ ഏറ്റവും വിരൂപനായ നായയായി തിരഞ്ഞെടുത്തത്. ചൈനയില്‍ നിന്നുള്ള സ്വീപി റാമ്പോയും ഫ്രോഡോ റ്റുക്കും മത്സരത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.