1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2016

സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫക്ക് വെല്ലുവിളി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായില്‍ ഒരുങ്ങുന്നു. ദുബായ് ക്രീക്ക് ഹാര്‍ബറില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് യു.എ.ഇ ഭരണാധികാരി മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്ദൂം തുടക്കമിട്ടു. 2020 ല്‍ കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി സ്വന്തമാക്കുമെന്ന് ഭരണാധികാരി ചടങ്ങില്‍ അറിയിച്ചു.

ദുബായിലെ നിര്‍മ്മാണ പ്രമുഖരായ എമ്മാര്‍ പ്രൊപ്രൈറ്റീസ് ആണ് ഇതിനു പിന്നില്‍. 828 മീറ്റര്‍ (2,700) അടി ഉയരമുള്ള ബുര്‍ജ് ഖലീഫയെ തോല്‍പ്പിക്കുന്ന കെട്ടിടം നിര്‍മ്മിക്കുമെന്ന് എമ്മാര്‍ ഗ്രൂപ്പ് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പുതിയ കെട്ടിടത്തിന്റെ ഉയരം എത്രയായിരിക്കുമെന്ന് എമ്മാര്‍ ഗ്രൂപ്പ് ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. ഒരു ബില്യണ്‍ ഡോളര്‍ (9000 മില്യണ്‍ യൂറോ) ആണ് നിര്‍മ്മാണ ചെലവായി പ്രതീക്ഷിക്കുന്നത്.

സ്പാനീഷ് സ്വിസ് കമ്പനിയായ സാന്റിയാഗോ കലാവത്ര വാള്‍സ് ആണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന. തീരദേശ നഗരത്തിന്റെ മുഴുവന്‍ കാഴ്ചകളും 360 ഡിഗ്രി വ്യൂവില്‍ നല്‍കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ദുബായ് ആതിഥേയത്തം വഹിക്കുന്ന 2020 ലെ എക്‌പോ ട്രേഡ് ഫെയറില്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.