1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2016

യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ രൂപികൃതമായതു മുതല്‍ നാളിതുവരെ ജനങ്ങളോടോപ്പം നിന്നുകൊണ്ട് കേരളീയ സംസ്‌കാരത്തില്‍ ഊന്നി നമ്മുടെ കലകളെ പരിപോഷിപ്പിച്ചുപോരുന്നു.ഇത് പരമാവധി നമ്മുടെ സുഹൃത്തുക്കള്‍ ഉപയോഗപെടുത്തുന്നുവെങ്കിലും നമ്മുടെ അംഗ അസോസിയേഷനിലെ അംഗങ്ങളുടെ അറിവും കലാസൃഷ്ടികളും ആദ്യമായി പുസ്തക രൂപത്തില്‍ സുവനീര്‍ ”ജാലകം” ഇറക്കി യൂകെയില്‍ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ ജനശ്രദ്ധ നേടിയിരുന്നു. ഈ സുവനീറിന്റെ രണ്ടാം പതിപ്പ് ഇറക്കണമെന്ന പൊതുജന താത്പര്യം കണക്കിലെടുത്ത് വീണ്ടും തയ്യാറെടുത്തിരിക്കുകയാണ്.

അയത് ഒരു സുവനീറായി ഇറക്കിയാല്‍, നമ്മുടെ സര്‍ഗ്ഗാല്‍മക കഴിവുകള്‍ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുമെന്നതിനാല്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു ഉത്തരവാദിത്വപെട്ട സംഘടനയെന്ന നിലയില്‍, യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ കമ്മറ്റി വീണ്ടും ഒരു സുവനീര്‍ ഇറക്കാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.

ഈ സുവനീര്‍ വീട്ടില്‍ സുക്ഷിച്ചു വയ്ക്കുന്നത് ഒരു മുതല്‍ കൂട്ടായിരിക്കും,യുകെയില ചെറുതും വലുതുമായ പല ബിസിനസ് സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നതാണ്,അതുപോലെ വിവാഹ വാര്‍ഷികം, ബര്‍ത്ത് ഡെ ,കുടുംബ ഫോട്ടോ ,മരിച്ചുപോയവരുടെ ഓര്‍മ്മ തുടങ്ങി ഓര്‍മ്മിക്കെണ്ടവ എന്തായിരുന്നാലും നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഇതില്‍ പ്രസിദ്ധികരിക്കുന്നതാണ്.താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.

നമ്മുടെ ലേഖനങ്ങള്‍ ,കഥകള്‍ ,കവിതകള്‍ തുടങ്ങി ഏതുരീതിയിലുമുള്ള രചനകള്‍ ആയിക്കൊള്ളട്ടെ സെപ്റ്റംബര്‍ മാസം 30 ന് (300916) മുന്‍പായി presidentukmanorthwest@gmail.com ലേക്ക് അയച്ചുതരിക.നവംബര്‍ മാസത്തില്‍ അത് പ്രകാശനം ചെയ്യുന്നതാണ്.പ്രകാശന തിയതി പിന്നീട് അറിയിക്കുന്നതാണ്.

സുവനീറിന് യോജിച്ച പേരുകള്‍ ജനങ്ങളില്‍ നിന്ന് ക്ഷണിച്ചു കൊള്ളുന്നു.തെരഞ്ഞെടുക്കുന്ന പേരിന്റെ ഉടമയെ സുവനീര്‍ പ്രകാശന ചടങ്ങില്‍ ആദരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്

സിജു ജോസഫ്
റീജിയണല്‍ പ്രസിഡണ്ട്
Mob 07951453134

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.