1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഭൂപടം തെറ്റായി സംപ്രേഷണം ചെയ്ത അല്‍ജസീറ ചാനല്‍ ഇന്ത്യയില്‍ വിലക്കിയേക്കും. തെറ്റായ ഭൂപടം ആവര്‍ത്തിച്ച് കാണിച്ചതിനാല്‍ അഞ്ച് ദിവസം ചാനലിന് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ വാര്‍ത്താ വിതരണ പ്രേക്ഷപണ മന്ത്രാലയ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

2013 ലാണ് ചാനല്‍ ആദ്യമായി തെറ്റായ ഭൂപടം സംപ്രേഷണം ചെയ്തത്. തുടര്‍ന്ന് 2014 ലും ഭൂപടം തെറ്റായാണ് കാണിച്ചത്. ചാനല്‍ തെറ്റായ ഭൂപടം തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെ സമിതി ക്ലിപ്പിങ്ങുകള്‍ സര്‍വയര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.

ആദ്യത്തെ തവണ ഇന്ത്യയുടെ ഒരു ഭാഗം ഭൂപടത്തില്‍ കാണിക്കാതിരുന്ന ചാനല്‍ രണ്ടാം തവണ രാജ്യാതിര്‍ത്തി വ്യക്തമാകാത്ത രീതിയിലുള്ള ഭൂപടമാണ് സംപ്രേഷണം ചെയ്തത്. ലക്ഷദ്വീപും ആന്‍ഡമാന്‍ ദ്വീപുകളും ഇല്ലാത്ത ഭൂപടമാണ് ചാനല്‍ കാണിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായ് രണ്ടിന് തെറ്റ് ആവര്‍ത്തിച്ചതോടെ ആഗസ്ത് 21 നു സര്‍ക്കാര്‍ ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഗ്ലോബല്‍ ന്യൂസിന്റെ സോഫ്റ്റ്‌വയര്‍ നല്‍കിയ ഭൂപടമാണ് തങ്ങള്‍ കാണിച്ചതെന്നായിരുന്നു അല്‍ജസീറയുടെ വിശദീകരണം. ചാനലിന്റെ വിശദീകരണം കേട്ട ശേഷമാണ് മന്ത്രാലയ സമിതി അഞ്ച് ദിവസത്തെ സംപ്രേഷണ വിലക്കിന് ശുപാര്‍ശ ചെയ്തിരിക്കുന്നുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.