1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2018

സ്വന്തം ലേഖകന്‍: രണ്ടാം ലോകമഹായുദ്ധ കാലത്തെ ഭീമന്‍ ബോംബ് കണ്ടെത്തി; ഇറ്റലിയില്‍ 25,000 ത്തോളം പേരെ ഒഴിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ഫനോ നഗരത്തിലെ നിര്‍മാണ മേഖലയില്‍ നിന്ന് 226 കിലോഗ്രാം തൂക്കം വരുന്ന ബോംബാണ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതിനായാണ് നഗരത്തില്‍ നിന്നുള്ള കൂട്ട ഒഴിപ്പിക്കല്‍.

ബോംബ് കണ്ടെത്തിയ സ്ഥലത്തിന്റെ 1,800 മീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചശേഷം ബോംബ് നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. സുരക്ഷയുടെ ഭാഗമായി ആയിരത്തോളം പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

മര്‍ച്ചെ മേഖലയിലുള്ള തീരദേശ നഗരമായ ഫനോയിലെ ജനസംഖ്യ 60,000 ആണ്. സ്ഥിതിഗതികള്‍ നിയന്ത്രണധീനമാണെന്നും നഗരവാസികള്‍ പരിഭ്രമിക്കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.