1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2015

ടോം ജോസ് തടിയംപാട് .

സെഹിയോന്‍ ധൃനകേന്ദ്രത്തില്‍ ഒരു കുട്ടി വണ്ടി അപകടത്തില്‍ മരിക്കുകയും അതിനെ സംബധിച്ചു ജേക്കബ് കൊയിപ്പിള്ളി എഴുതിയ ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ ഞാന്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അവര്‍ക്ക് കിട്ടിയ വിവരം അനുസരിച്ച് അഭിപ്രായം എഴുതുകയും അത് പിന്നിട് ഒരു ഓണ്‍ലൈന്‍ വാര്‍ത്ത! ആക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ക്രിസ്തവ മൂലൃങ്ങല്‍ ഉയര്‍ത്തുന്നതിനു വേണ്ടി നില്‍ക്കുന്നു എന്നു സ്വയം പറയുന്ന മനോവ എന്നാ ഓണ്‍ലൈന്‍ ഒരു മറുപടിയും ആയി വരുകയും ചെയ്ത സാഹചരിതില്‍ അതിനു ഒരു മറുപടി എഴുതാതിരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇതു എഴുതുന്നത് .

ആ വിഷയവും ആയി രണ്ടു ചോദ്യങ്ങള്‍ ആണ് ഇവിടുത്തെ പൊതു സമൂഹം ഉന്നയിച്ചത് 1 ഈ കുട്ടിയുടെ മാരണം എന്തുകൊണ്ട് അവിടെ കൂടിയാ സമൂഹത്തെ അറിയിച്ചില്ല എന്ന്. അതിനു ഉദാഹരണം അവിടെ ധൃനത്തില്‍ പങ്കെടുത്ത അജിമോന്‍ ഇടക്കര ഉള്‍പ്പെടെ ഉള്ളവര്‍ എഴുതി അവിടെ കൂടിയാ സമൂഹത്തോട് ഈ ദുരന്തം അറിയിച്ചിരുന്നു എങ്കില്‍ അവര്‍ക്ക് എല്ലവര്‍ക്കും കൂടി അതിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കഴിയും ആയിരുന്നു എന്ന് ഇതിനു മറുപടി പറഞ്ഞവര്‍ അവിടെ മരിച്ച കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു വീഡിയോ കാണിക്കുകയുണ്ടായി അതില്‍ ധൃന സെന്റിന്റെ മുന്‍പില്‍ നടന്ന അപകടം എന്നോ ഒന്നും ഒരു സൂചനയും നല്‍കാതെ ലോകത്ത് അങ്ങോളം ഇങ്ങോളം പ്രാര്‍ത്ഥന സഹായം അഭിര്‍തിച്ച എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒപ്പം മാത്രമാണ് പ്രാര്‍ത്ഥിച്ചത് ഇതിലൂടെ ആ സംഭവം മൂടി വയ്ക്കാന്‍ നടത്തിയ കടുത്ത ശ്രമം ആണ് പുറത്തു വന്നത് .

രണ്ടാമത്തെ ചോദ്യം എന്തുകൊണ്ട് കടലിനെ വെന്ജിരിച്ചു സുനാമി തടഞ്ഞു എന്നും, പ്രാര്‍ത്ഥിച്ചു ISIS നെ തകര്‍ത്തു എന്നും അന്തവിശ്വാസികളായ അനുയായികളെ കൊണ്ട് നാടുനീളെ പത്രങ്ങളില്‍ എഴുതിച്ച ഈ ധൃനഗുരുവിനു ഇത്തരം ഒരു ദുരന്തം നേരത്തെ മനസിലാക്കി തടയാന്‍ കഴിഞ്ഞില്ല ?(അദ്ദേഹം ISIS നെ വിലക്കിയതിന്റെ പിറ്റേ ദിവസം അവര്‍ മൊസൂള്‍ എന്നാ നഗരം കൂടി കിഴടക്കി എന്നത് മറ്റൊരു സതിം )

ഇതിനു അവര്‍ പറഞ്ഞ മറുപടി അച്ഛന്‍ ഒരു സാധാരക്കാരന്‍ ആണ് എന്നാണ് അങ്ങനെ എങ്കില്‍ എല്ലാത്തിനും ദൈവ ആലോജന നടത്തുന്ന പരിശുദ്ധല്‍മാവില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നു ഇന്നലകളില്‍ പറഞ്ഞത് കള്ളമല്ലെ ? ഇതു സമ്മതിച്ചു തരുമോ ? ഇവിടെ അവശ്യത്തില്‍ കൂടുതല്‍ അച്ഛന്‍ മാര്‍ ഉള്ളപ്പോള്‍ മറ്റൊരു പ്രാധാനിവും ഈ അച്ഛന് ഇല്ലങ്കില്‍ പിന്നെ എന്ത് കൊണ്ട് അദ്ദേഹം വരുമ്പോള്‍ പത്ര പരസിം പോലും കൊടുത്തു ആളുകളെ കൂട്ടുന്നു

ആ ഫേസ് ബുക്ക് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച ഒരു പെണ്‍കുട്ടിയോട് മനോവ പ്രതികരിച്ചത് അവളുടെ ഗുഹിരോഗം മാറാന്‍ പ്രാര്‍ത്ഥിചിട്ട് ഭലം ലഭിച്ചില്ല എന്നാ നിലയില്‍ ആണ് സ്ത്രികള്‍ എന്നും പുരുഷന് കിഴ്‌പ്പെട്ടു വീടിന്റെ അകത്തളങ്ങളില്‍ കുട്ടികളെ നിര്‍മിക്കുന്ന കേവലം ഫാക്ടറി ആയി നിലനില്‍ക്കണം എന്നാവരട്ടു മത സങ്കല്‍പ്പം അല്ലെ മനോവയുടെ ഈ വാക്കുകളില്‍ കൂടി പുറത്തു വന്നത് ..ആശയ പരമായി കരൃങ്ങള്‍ പറയുമ്പോള്‍ വൃക്തിഹത്തി നടത്തുന്നത് ഏതു മഹത്തായ പത്ര പ്രവര്‍ത്തനം ആണ് ഉവ്വേ ഒരു പെണ്ണിനെ പോലും മോശമായി ചിത്രികരിക്കാന്‍ ശ്രമിക്കുന്ന മനോവ ഏതു പരിശുദ്ധത്മാവ് പ്രവര്തിചിട്ടാണ് .ഇതൊക്കെ ചെയ്യുന്നത് . ഇത്തരം പ്രവര്‍ത്തികള്‍ സൂചിപ്പിക്കുന്നത് അവര്‍ ഉന്നയിച്ച വിഷയത്തോട് ബൌധികമായി പ്രധികരിക്കാന്‍ കഴിയാത്ത നിങളുടെ വികലതയാണ്

ഇവിടെ ആരും പ്രാര്‍ത്ഥനയെ എതിര്‍ത്തതായി കാണാന്‍ കഴിഞ്ഞില്ല പ്രാര്‍ത്ഥന എന്നതിന്റെ അര്‍ഥം പ്രക്ഷേണ ദൈവത്തിനുചെയുന്ന അര്‍ച്ചന എന്നാണ് അത് ലോക ആരംഭം മുതല്‍ ഉള്ളതാണ് അതിലൂടെ വിക്തികള്‍ അവരുടെ ആകുലതകളും വെദനകളും ദൈവ സന്നിതിയില്‍ ഇറക്കി വച്ച് ഒരു പുതിയ ഉണര്‍വ് നേടുന്നതായി ആണ് കാണുന്നത് . അത്തരം പ്രാര്‍ത്ഥനകള്‍ എല്ലാ മതസ്ഥരും ചെയ്യുന്നതാണ് എന്നാല്‍ ഇവിടെ സംഭവിക്കുന്നത് അതാണോ ഇല്ലാത്ത കഴിവുകള്‍ ഉണ്ട് എന്നു പറഞ്ഞു സ്വയം ആള്‍ ദൈവങ്ങള്‍ ആകാന്‍ ശ്രമിക്കുകയല്ലേ? ഇവര്‍ ചെയ്യുന്നത് അതു മാത്രമാണോ യാതൊരു തെളിവും ഇല്ല എന്നു ബിഷപ്പ് കോണ്‍ഫ്രെന്‍സ് പോലും പറഞ്ഞ രേഗ ശാന്തി ശിശ്രുഷ നടത്തി ആളുകളെ പറ്റിക്കുകയല്ലേ ചെയ്യുന്നത് .

മരിച്ച കുട്ടിയുടെ അമ്മ കുട്ടിയുടെ ശവം കുഴിയിലേക്ക് ഇറക്കുമ്പോള്‍ ചോദിക്കുന്നത് കേട്ടു നമ്മള്‍ എന്തിനാണ് ഇത്രയും നാള്‍ പ്രാര്‍ത്ഥിച്ചത് എന്നു അതിനു മറുപടി പറയാന്‍ ഈ ത്രികാല ജ്ഞാനികള്‍ക്കു കഴിയുമോ? .

മനുഷിന്റെ പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ട് പല രോഗങ്ങളും മാറിയതായി കേട്ടിട്ടുണ്ട് അത് ക്രിസ്ഥിയനികള്‍ക്ക് മത്രമല്ല പ്രാര്‍ത്ഥിക്കുന്ന എല്ലവര്‍ക്കും ലഭിച്ചിട്ടുണ്ട് പ്രര്തിക്കതവര്‍ക്കും ലഭിച്ചിട്ടുണ്ട് നോബല്‍ സമ്മന ജേതാവായ C V രാമന്റെ കാലുകള്‍ ചെറുപ്പത്തില്‍ തളന്നു പോയിരുന്നു അദേഹത്തിന്റെ അമ്മ അടുത്തുള്ള അമ്പലത്തില്‍ നാല്പത്തിഒന്ന് ദിവസം ഭജന ഇരുന്നു പ്രര്‍ഥിച്ചാണ് അദേഹം എഴുനേറ്റു നടന്നത് എന്നു വായിച്ചതായി ഓര്‍ക്കുന്നു അപ്പോള്‍ ഈ രോഗ ശാന്തി ഒരു മതത്തിന്റെയോ അതിലെ തട്ടിപ്പ് കരുടെയോ മാത്രം കുത്തകയാണ് എന്നു ധരിക്കരുത് .

ലോക ചരിത്രത്തെ മാറ്റി മറിച്ച പ്രോട്ടെസ്‌റെന്റ്‌റ് മൂവ്‌മെന്റ്‌നു തുടക്കം കുറിച്ച മാര്‍ട്ടിന്‍ ലൂതര്‍ അദ്ദേഹം വൈദികന്‍ ആയിരുന്ന ജര്‍മിനിയിലെ വിറ്റെന്‍ബെര്‍ഗിലെ ഓള്‍ സെയിന്റ് പള്ളിയുടെ മുന്‍പില്‍ ഉള്ള വാതിലില്‍ എഴുതി വച്ചിരുന്ന 95 ചോദ്യങ്ങളില്‍ ഭൂരിപക്ഷവും പോപ്പിന് മനുഷിന്റെ പാപം ഷമിക്കാന്‍ ഉള്ള അധികാരത്തെ പറ്റിയും പോപ്പ് കുന്നുകൂട്ടിയ സമ്പത്തിനെ പറ്റിയും ആയിരുന്നു ആ പ്രതിക്ഷേതം വളര്‍ന്നു പോപ്പിനെ യൌറോപ്പിലെ ഒരു ചെറിയ തുരുത്തിന്റെ മാത്രം അധികരിയാക്കി മാറ്റി അത്രയും ചെയ്യാന്‍ ലൂതര്‍ക്ക് കഴിഞ്ഞെങ്കില്‍ ഇവിടുത്തെ ചില ആളുകള്‍ നടത്തുന്ന ആള്‍ദൈവ വിരുദ്ധ പ്രതിക്ഷേതവും ഒരിക്കല്‍ ഫലം കാണുക തന്നെ ചെയ്യും .

ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ചത് പാരിസിലെ ജെയില്‍ തകര്‍ത്തു കൊണ്ടാണെങ്കിലും രാജാവിനെ താങ്ങി നിര്‍ത്തിയിരുന്ന സഭയുടെ ഭക്ഷണ സാധനങ്ങള്‍ പൂഴ്ത്തി വച്ചിരുന്ന ഗോടൌന്‍ കൂടി ജനകൂട്ടം ആക്രമിച്ചു ഭക്ഷണ സാധങ്ങള്‍ എടുത്തുകൊണ്ടു പോകുകയും വൈദികരെ കൊല്ലുകയും ചെയ്തു എന്നു കൂടി അറിയുന്നത് നന്നായിരിക്കും , പാരിസിന്റെ എപിക് സെന്റെര്‍ എന്നു പറയാവുന്ന നോട്ടെര്‍ ഡാം കത്തിദ്രല്‍ ജനക്കൂട്ടം കടന്നു കയറി അവിടെ ഉണ്ടായിരുന്ന രൂപങ്ങളുടെ മുഴുവന്‍ കഴുത് അറുത് വച്ചിരിക്കുന്നത് അവിടെ ചെല്ലുന്ന ആര്‍ക്കും കാണാന്‍ കഴിയും

വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ നിങളെ അനുകൂലിച്ചു നേട്ടങ്ങള്‍ ഉണ്ടാക്കുന്ന കുഞ്ഞാടുകളെ അഴിച്ചു വിട്ടു വിക്തിപരമായ അതിക്ഷേപം നടത്തി രേക്ഷപെടമെന്നു വിചാരിക്കരുത് . അന്തവിശ്വസങ്ങക്ക് എതിരെ ഉള്ള പോരാട്ടം വിശ്വസം ഉടലെടുത്ത കാലത്ത് തന്നെ രൂപം കൊണ്ടതാണ്, ക്രിസ്തുവിനു നാനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച സോക്രട്ടിസിനു വിശ്വാസികള്‍ വിഷം കൊടുത്തു കൊല്ലാന്‍ കാരണം അദ്ദേഹം ഒളിബിയന്‍ ഗിരി ശ്രിഗങ്ങളില്‍ ജീവിക്കുന്നു എന്ന് അഥനിയക്കാര്‍ വിശ്വസിക്കുന്ന ദേവന്‍മാര്‍ അനര്‍ഥങ്ങള്‍ ആണ് എന്നു ഏതന്‍സിലെ ചെറുപ്പക്കാരെ പഠിപ്പിച്ചു എന്നതാണ് അവിടുന്ന് ഇങ്ങോട്ട് സഭയും വിശ്വസികളും ശാസ്ത്രഞ്ജന്‍ മാരെയും ചിന്തകരെയും കൊന്നതിനു കണക്കുണ്ടോ ദൈവദൂഷണമരോപിച്ചു മത പീഡന കോടതി വിധിയിലൂടെ മനുഷിന്റെ കഴുത് അറുത് ഈ ലണ്ടന്‍ തെരുവില്‍ കുറ്റിയില്‍ കുത്തി നിര്‍ത്തിയിട്ടുണ്ട് എന്നു മറക്കരുത് അതിനെ ഒക്കെ അതിജീവിച്ചു നിങളെ വിമര്‍ശിച്ച സമൂഹം ഇന്നു നിങളെ സകല രാഷ്ട്രിയ മണ്ഡലത്തില്‍ നിന്നും ഒഴിവാക്കി പള്ളിയുടെ അകത്തു മാത്രം ഒതുക്കി അത് കേരളത്തിലും അതി വിദൂരത്തില്‍ അല്ലാതെ നടക്കും .

നിങള്‍ അല്‍മിയതയുടെ പേരില്‍ ഈ ലിവര്‍പൂളില്‍ നടത്തിയ ഒന്ന് രണ്ടു കരിങ്ങള്‍ കൂടി ചൂണ്ടി കണിക്കെട്ടെ ഒരിക്കല്‍ ഇവിടെ നടന്ന ഒരു ധൃനത്തിന് അവസാനം ധൃന ഗുരു പറഞ്ഞു നിങ്ങളില്‍ ആരെങ്കിലും ഏതെങ്കിലും വൈദികനോട് മോശം ആയി പെരുമാറിയിട്ടുണ്ട് എങ്കില്‍ ഇവിടെ ഇരിക്കുന്ന ഏതെങ്കിലും വൈദികനോട് കാലു പിടിച്ചു ക്ഷമ ചോദിക്കണം എന്ന് അങ്ങനെ അവിടെ ആളുകളെ കൊണ്ട് പരസിമയി കലുപിടിപ്പിക്കാന്‍ കാലു നീട്ടി കൊടുത്ത പരിശുദ്ധ കാലുകളുകെ ഉടമകളാണ് വൈദികര്‍ . കാലു പിടിപ്പിക്കുക എന്നത് ജന്മി കാലഘട്ടത്തിന്റെ സംസ്‌കാരമാണ് ഇന്നും അത്തരം ജന്മി സംസ്‌കാരം താലോലിക്കുന്ന വെള്ള വസ്ത്ര ധാരികള്‍ ആയ ജന്മികള്‍ ആണ് നിങള്‍ എന്നു ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയുമോ ?

മാറ്റരു സംഭവം എന്നു പറയുന്നത് കടം മൂത്ത് ധൃന ഗുരുവിന്റെ അടുത്ത് കൌണ്‍സിലിങ്ങ് നടത്താന്‍ ചെന്ന ഒരു സ്ത്രിയോട് നീ ഒരു മാസത്തെ ശമ്പളം ഇങ്ങു തരാന്‍ പറഞ്ഞിട്ട് അതുകൊടുക്കാന്‍ ഇല്ല എന്നു പറഞ്ഞപ്പോള്‍ അവസാനം പറഞ്ഞു പറഞ്ഞു 250 പൌണ്ട് മേടിച്ചോണ്ട് പോയ സംഭവം ഉണ്ട് അതുപോലെ പറയാന്‍ ഒത്തിരി ഉണ്ട്.

ഒരുകാലത്ത് ബ്രിട്ടീഷ് കാര്‍ക്ക് ഒരു തോന്നല്‍ ഉണ്ടായിരുന്നു ഞങ്ങളെ ലോകം ഭരിക്കാന്‍ നിയോഗിച്ചവര്‍ ആണ് എന്നു അതുപോലെ ഈ തിരുവസ്ത്രത്തിന്റെ മറവില്‍ പ്രായം ചെന്ന എന്റെ വലിപ്പനെ പോലെയുള്ളവരെ എടാ തൊമ്മ എന്നു കരിംകുന്നം പള്ളിയില്‍ വച്ച് വിളിക്കുന്നത് ഞാന്‍ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട് അന്നുമുതല്‍ ഞാന്‍ ചിന്തിക്കുന്നതാണ് ഇവര്‍ക്ക് ആര് ഈ അധികാരം നല്‍കി എന്ന് . ഒരു കനൃസത്രിയ കൊന്നു കിണറ്റില്‍ തള്ളിയതും കുട്ടികളെ പീഠിപ്പിച്ചതിനു പോപ്പ് തന്നെ ഷമ പറഞ്ഞതും ഒക്കെ ഇവരെ നിയികരിച്ചു വരുന്നവര്‍ കാണുന്നത് നന്നായിരിക്കും ഒരു മനോവയോ ചില അന്തവിശ്വസികളോ നോക്കിയ്ല്‍ തകരുന്നതല്ല ഈ പ്രതിക്ഷേതങ്ങള്‍ അത് അഭുങ്കുരം തുടരുക തന്നെ ചെയ്യും

ഇവിടെ മഹാനായ ജോര്‍ജ് ബെര്‍ണാഡ്‌ഷോ പറഞ്ഞത് ഓര്‍മിപ്പിക്കുന്നു , വിവേകി ആയ ഒരു മനുഷിന്‍ ലോകത്തോട് ചേര്‍ന്ന് പോകും എന്നാല്‍ ചില അവിവേകികള്‍ ആകട്ടെ ലോകത്തെ അവരോടു ചേര്‍ക്കാന്‍ ആണ് ശ്രമിക്കുന്നത് അത്തരം ചില അവിവേകികളില്‍ കൂടിയാണ് ലോകത്തിന്റെ സര്‍വ വികാസവും നടക്കുന്നത് (The reasonable man adapts himself to the world; the unreasonable one persists in േൃ്യing to adapt the world to himself. Therefore, all progress depends on the unreasonable man).അതുകൊണ്ട് വിക്തിഹത്യ കൊണ്ട് വായഅടപ്പിക്കാം എന്നു ചിന്തിക്കരുത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.