1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2018

സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ പിന്‍ഗാമി 175 കോടി രൂപയുടെ അഴിമതിക്കുരുക്കില്‍. ചിന്‍പിങ്ങിന്റെ പിന്‍ഗാമിയാകുമെന്നു കരുതിയിരുന്ന മുന്‍ പിബി അംഗം സണ്‍ സെങ്!കായാണ് 175 കോടി രൂപയുടെ അഴിമതിക്കേസില്‍ കുടുങ്ങിയത്. സ്ഥാനം ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ സണ്‍ കുറ്റസമ്മതം നടത്തിയതായും ഖേദം പ്രകടിപ്പിച്ചതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ അഴിമതിവിരുദ്ധ നീക്കത്തിന്റെ ഭാഗമായിട്ടാണത്രേ നടപടി. കേസ് വിധി പറയാന്‍ മാറ്റി. 2013ല്‍ പിബി അംഗമായ ബോ സിലായിക്കു സമാന കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോയിലെ ഏഴംഗ സ്ഥിരസമിതിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നു കരുതിയിരുന്ന ഏറ്റവും പ്രായം കുറഞ്ഞ പിബി അംഗമായിരുന്നു അന്‍പത്തിനാലുകാരനായ സണ്‍.

എന്നാല്‍ കഴിഞ്ഞ ജൂലൈയിലാണു പാര്‍ട്ടിയുടെ അച്ചടക്കസമിതി, അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചു സണ്ണിനെ പിബിയില്‍നിന്നു പുറത്താക്കിയത്. അതേസമയം, വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ വനിതാ റിപ്പോര്‍ട്ടറെ ഇരുപതോളം മഫ്തി പൊലീസുകാര്‍ കോടതിയില്‍നിന്നു തള്ളിപ്പുറത്താക്കിയതായും ആക്ഷേപമുയര്‍ന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.