1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2017

സ്വന്തം ലേഖകന്‍: സെര്‍ച്ച് എഞ്ചിന്‍ ഭീമനായ യാഹു ഇനി മുതല്‍ അല്‍ടെബ, കമ്പനിയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. യാഹൂവിനെ വെരിസോണ്‍ ഏറ്റെടുത്തതോടെ ഇനി മുതല്‍ അല്‍ടെബാ ഇന്‍കോര്‍പ്പറേറ്റ്‌സ് എന്ന പേരിലാകും കമ്പനി അറിയപ്പെടുക. വെരിസോണ്‍ യാഹൂവിനെ വിഴുങ്ങുന്നതോടെ യാഹൂവിന്റെ ബോര്‍ഡില്‍ ഉണ്ടായിരുന്ന അഞ്ച് മെമ്പര്‍മാര്‍ രാജിക്കൊരുങ്ങുകയാണ്.

തങ്ങളുടെ ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗും ഇമെയിലും മീഡിയാ അസ്സെറ്റുകളും ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് ബിസിനസ് യാഹൂ 4.83 ബില്യണ്‍ ഡോളറിനാണ് വെരിസോണിന് വിറ്റത്. വെരിസോണിന്റെ ഏറ്റെടുക്കല്‍ തൊട്ടടുത്ത് എത്തിയതോടെ പുതിയ സിഇഒ മരിസാ മേയര്‍, ഡേവിഡ് ഫിലോ കമ്പനിയുടെ 11 അംഗ ബോര്‍ഡില്‍ ഉള്ള മറ്റു നാലു പേരോടൊപ്പം കമ്പനി വിടുമെന്ന് ഉറപ്പായി. മെരേസാമേയര്‍ വിടുന്ന സ്ഥാനത്തേക്ക് എറിക് ബ്രാണ്ടിന്റെ ചെയര്‍മാനായി നിയോഗിച്ചിട്ടുണ്ട്.

അതേസമയം ഈ അഞ്ചു പേര്‍ ഒഴിയെയുള്ള ബോര്‍ഡ് അംഗങ്ങള്‍ അല്‍ടെബയുടെ ഭാഗമാകും. ചൈനീസ് ഈ കൊമേഴ്‌സ് സ്ഥാപനമായ അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡില്‍ 15 ശതമാനം ഓഹരിയുള്ള കമ്പനിയാണ് അല്‍ടെബ. എന്നാല്‍ യാഹൂവിന്റെ പേരുമാറ്റം സംബന്ധിച്ച് വിശദീകരണമൊന്നും കമ്പനി നടത്തിയിട്ടില്ല.

1994 ല്‍ സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് വന്‍ വിപ്‌ളവം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന യാഹൂ പക്ഷേ ഗൂഗിളിന്റെ വരവോടെ തളരുകയായിരുന്നു.
ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇമെയില്‍, മാധ്യമ ആസ്തികള്‍ ഉള്‍പ്പെടെ യാഹൂവിന്റെ കോര്‍ ഇന്റര്‍നെറ്റ് ബിസിനസുകള്‍ 483 കോടി ഡോളറിനാണ് വെരിസോണ്‍ വാങ്ങിയത്.

യാഹൂവുമായി ഒരു തന്ത്രപരമായ സംയോജനമാണ് ആഗ്രഹിക്കുന്നതെന്നും ഡേറ്റ ബ്രീച്ചസില്‍ അന്വേഷണങ്ങള്‍ നടത്തുകയാണെന്നും വെരിസോണ്‍ എക്‌സിക്യൂട്ടീവ്‌സ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.