1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തന്നെ ജയിലില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് ഇന്ത്യന്‍ മുജാഹിദീന്‍ തലവന്റെ വെളിപ്പെടുത്തല്‍. ഡമാസ്‌ക്കസില്‍ നിന്നുള്ള സഹായത്തോടെ താന്‍ താമസിയാതെ ജയില്‍ മോചിതനാവുമെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ യാസിന്‍ ഭട്കല്‍ ഭാര്യയെ മൊബൈല്‍ ഫോണില്‍ വിളിച്ചു പറയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തതിനു പിടിയിലായ ഭട്കല്‍ 2013 ഏപ്രില്‍ മുതല്‍ ഹൈദരാബാദ് ജയിലില്‍ കഴിയുകയാണ്. സിറിയയില്‍ നിന്ന് വ്യാപിച്ചു കൊണ്ടിരിക്കുന്ന ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റി സഹായത്തോടെ ജയില്‍ ചാടുമെന്നാണ് സൂചനയാണ് ഭട്കലിന്റെ ഫോണ്‍ സംഭാഷണത്തില്‍ ഉള്ളതെന്നാണ് സൂചന.

എന്നാല്‍ കുറ്റമറ്റ സുരക്ഷാ സംവിധാനം ജയിലിലുണ്ടെന്ന് ഡിജിപി വി.കെ. സിങ് പറഞ്ഞു. ജയിലില്‍ ഭട്കല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. അവിടത്തെ ലാന്‍ഡ് ഫോണില്‍ നിന്നു ഭാര്യയുടെയും അമ്മയുടെയും നമ്പറുകളിലേക്ക് വിളിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത് കോടതി ഉത്തരവനുസരിച്ചാണ്. ഭട്കല്‍ 27 തവണ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ടെന്നും സംഭാഷണങ്ങളെല്ലാം റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

എന്നാല്‍ വിവിധ കേസുകളില്‍ കോടതികളില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരിക്കാമെന്നും ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നുമാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.