1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2015

സ്വന്തം ലേഖകന്‍: യെമനില്‍ സഖ്യസേനയുടെ കൂട്ടക്കൊല, 125 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് 125 സാധാരണക്കാര്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി മോഖ നഗരത്തിലും പരിസരങ്ങളിലുമായി വ്യോമസേന ബോംബിടുകയയിരുന്നു. ഇവിടെ ഒരു വൈദ്യുത നിലയത്തിലെ ജോലിക്കാര്‍ താമസിക്കുന്ന വീടുകളിലും സമീപത്തെ കെട്ടിടങ്ങളിലുമാണ് ബോംബ് പതിച്ചത്. മരിച്ചവരിലേറെ സ്ത്രീകളും കുട്ടികളും പ്രായമേറിയവരുമാണ്.

2015 മാര്‍ച്ചില്‍ സഖ്യസേന ആക്രമണം തുടങ്ങിയ ശേഷമുണ്ടാവുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. ആക്രമണത്തിന് തൊട്ടുപിന്നാലെ സഖ്യസേന അഞ്ചുദിവസത്തെ വെടിനിര്‍ത്തലും പ്രഖ്യാപിച്ചു. ഇത് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആക്രമണത്തില്‍ വന്‍ കുഴി രൂപപ്പെട്ടതായും സ്ഥലത്തെങ്ങും മൃതദേഹാവശിഷ്ടങ്ങള്‍ പരന്നുകിടക്കുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമതര്‍ക്കെതിരെ നടത്തുന്ന ആക്രമണത്തില്‍ സാധാരണക്കാര്‍ മരിക്കുന്നത് ആശങ്ക പരത്തിയിട്ടുണ്ട്. അതേസമയം സൗദി അധികൃതര്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആക്രമണത്തില്‍ സാധാരണക്കാര്‍ മരിക്കുന്നത് ഒഴിവാക്കാന്‍ സഖ്യസേന മുന്‍കൈ എടുക്കുന്നില്ലെന്ന് മനുഷ്യാവകാശ നിരീക്ഷകരും ആംനസ്റ്റി ഇന്റര്‍നാഷണലും കുറ്റപ്പെടുത്തി. അതേസമയം, ജനവാസകേന്ദ്രത്തിനുനേരേ ആക്രമണം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച ആക്രമണം നടന്നതിന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഹൂതി വിമതരുടെ ശക്തികേന്ദ്രമെന്ന് യെമന്‍ സുരക്ഷാസേന പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.