1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2015

സ്വന്തം ലേഖകന്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ അറബ് രാഷ്ട്രങ്ങള്‍ സമ്യുക്തമായി നടത്തുന്ന വ്യോമാക്രമണം ശക്തമായി തുടരുന്നു. അതിനിടെ യെമന്‍ പ്രസിഡന്റ് അബ്ദുറാബു മന്‍സൂര്‍ ഹാദി സൗദി അറേബ്യയില്‍ രാഷ്ട്രീയ അഭയം തേടി.

വെള്ളിയാഴ്ച രാവിലെ അദ്ദേഹം സൗദി തലസ്ഥാനമായ റിയാദില്‍ എത്തി. അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ഹാദി ഈജിപ്തിലേക്ക് പോകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ച രാത്രിയാണ് യെമനിലെ ഷിയ ഹൂദി വിമതര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാഷ്ട്രങ്ങള്‍ വ്യോമാക്രമണം തുടങ്ങിയത്. വ്യാഴാഴ്ച രാത്രി യുദ്ധവിമാനങ്ങള്‍ യെമന്‍ തലസ്ഥാനമായ സനായിലും തുറമുഖ നഗരമായ ഏദന് സമീപത്തെ വ്യോമത്താവളത്തിലും പരക്കെ ബോംബിട്ടു.

വിമതരുടെ ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെങ്കിലും വ്യോമാക്രമണത്തില്‍ ധാരാണം സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഏദനില്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയെ അനുകൂലിക്കുന്ന സൈന്യവും വിമതരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായശേഷം പ്രസിഡന്റ് ഹാദി ഏദന്‍ താല്‍ക്കാലിക തലസ്ഥാനമാക്കി ഭരണം നടത്തുകയായിരുന്നു.

വിമത സൈന്യം ഏദന്‍ ലക്ഷ്യമാക്കി നീങ്ങിയതോടെയാണ് സൗദി അറേബ്യയിലേക്ക് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. നേരത്തെ വിമതരുടെ മുന്നേറ്റം തടയാന്‍ ഹാദി ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് സൗദിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ യെമനില്‍ വ്യോമാക്രമണം തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.