1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2015

സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ സേനയും ഹൗതി വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തുടരുന്ന യമനില്‍ ഭീകരര്‍ വിമാനത്താവളവും തുറമുഖവും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. തെക്കന്‍ യമനിലെ റിയാന്‍ വിമാനത്താവളമാണ് ഭീകരര്‍ പിടിച്ചെടുത്തത്. ഒപ്പം ഹളര്‍മൗത്തിലെ ഒരു തുറമുഖവും എണ്ണ ശുദ്ധീകരണ ശാലയും ഭീകരരര്‍ കൈയടക്കിയതായി സൂചനയുണ്ട്.

അതേസമയം യെമനില്‍ ഐക്യരാഷ്ട്രസഭ ഹൗതികള്‍ക്കെതിരെ ആയുധ ഉപരോധം പ്രഖ്യാപിച്ചു. ഭീകരര്‍ക്ക് ആയുധമെത്തിക്കുന്നത് തടയുന്നതിനായാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉപരോധം കൊണ്ടുവന്നത്. എന്നാല്‍ ആയുധമെത്തിക്കുന്നത് തടഞ്ഞ ഐക്യരാഷ്ട്രസഭയുടെ നിലപാടിനെതിരെ ഹൗതി വിമതര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അമേരിക്കയും ഇസ്രായേലുമാണ് യുഎന്നിന്റെ നീക്കത്തിന്? പിന്നിലെന്ന് ഹൗതികള്‍ ആരോപിച്ചു.

നേരത്തെ ഹൗതികള്‍ ആക്രമം അവസാനിപ്പിച്ച് ചര്‍ച്ചക്ക് തയ്യാറാകണമെന്ന് യമന്‍ വൈസ് പ്രസിഡന്റ് ഖാലിദ് ബഹാഹ് ആവശ്യപ്പെട്ടിരുന്നു. ആക്രമണം അവസാനിപ്പിച്ച് പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ ഹൗതികളോട് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ഐക്യം വീണ്ടെടുക്കാന്‍ സൗദിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ഒരുക്കമാണെന്നാണ് പ്രധാനമന്ത്രി ഖാലിദ് ബഹാഹിന്റെ പ്രഖ്യാപനം നല്‍കുന്ന സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.