1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2015

സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം യെമനില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ മരിച്ചത് വ്യോമാക്രമണത്തിലാണെന്ന് സ്ഥിരീകരണം. ഏദന്‍ തുറമുഖത്ത് സൗദി വ്യോമസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ചണ്ഡീഖഡ് സ്വദേശിയായ മഞ്ജിത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ജിബൂട്ടിയിലെത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അടുത്ത ദിവസങ്ങളിലായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു.

അതേസമയം ഹൗതി തീവ്രവാദികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണത്തില്‍ ഇതുവരെ 500 വിമതരെ കൊല്ലപ്പെട്ടതായി വാര്‍ത്ത. സൗദി പ്രതിരോധ മന്ത്രാലയമാണ് ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ട ഹൗതികളുടെ എണ്ണം പുറത്തു വിട്ടത്.

മാര്‍ച്ച് 26 മുതല്‍ ശനിയാഴ്ച ഉച്ചവരെ സൗദി വ്യോമസേന യെമനില്‍ 1,200 വ്യോമാക്രമണങ്ങള്‍ നടത്തിയതായി സഖ്യസേനയുടെ വക്താവ് അറിയിച്ചു. തീവ്രവാദികളുടെ ആയുധശേഷിയേയും മുന്നേറ്റത്തേയും ഫലപ്രദമായി പ്രതിരോധിക്കാന്‍ ആക്രമണത്തിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ ഒരു ഏറ്റുമുട്ടലില്‍ നിരീക്ഷണ ജോലിയിലായിരുന്ന മൂന്നു സൗദി സൈനികരും മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷ ബാധിതമായ യെമെനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യയുള്‍പ്പടെ മിക്ക രാജ്യങ്ങളും അവസാനിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.