1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2015

സ്വന്തം ലേഖകന്‍: യമനില്‍ നിന്ന് തിരിച്ചെത്തിയ മലയാളികളെ മലയാളികളായ വ്യവസായികളുടെ സഹായത്തോടെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു.

പ്രവാസി വ്യവസായികളായ സികെ മേനോന്‍, ഡോ ആസാദ് മൂപ്പന്‍ എന്നിവര്‍ അവരുടെ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയതിട്ടുണ്ട്. നോര്‍ക്കയുടെ വെബ് പോര്‍ട്ടലില്‍ തിരിച്ചെത്തിയവരുടെ ജോലി, യോഗ്യത സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കും.

അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. യമനില്‍ നിന്ന് 2583 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. ഇവരില്‍ 2348 പേര്‍ മലയാളികളാണ്.

തിരിച്ചുവരാന്‍ താത്പര്യപ്പെടുന്ന അവശേഷിക്കുന്നവരെ കൂടി തിരിച്ചെത്തിക്കാന്‍ നയതന്ത്ര ബന്ധത്തിലൂടെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. യമനിലെ ഇന്ത്യന്‍ എംബസി രണ്ട് ദിവസത്തിനകം അടക്കും.

കുടിയൊഴിപ്പിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. വിമാനമാര്‍ഗമുള്ള കുടിയൊഴിപ്പിക്കല്‍ അവസാനിച്ചിരിക്കുകയാണ്. കപ്പല്‍ മാര്‍ഗം ആള്‍ക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.