1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2015

സ്വന്തം ലേഖകന്‍: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഹൗതി തീവ്രവാദികള്‍ക്കു നേരെ സൗദി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യെമനില്‍ ജലക്ഷാമം രൂക്ഷമാകുന്നു. ഏദന്‍ പട്ടണത്തിലെ സാധാരണ ജനങ്ങള്‍ കുടിക്കാന്‍ കുടിവെള്ളമില്ലാതെ വലയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ചയായി ശക്തമായ ആക്രമണവും തെരുവു യുദ്ധവുമാണ് ഏദനില്‍ നടക്കുന്നത്.

ഏദന്‍ നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത വിധം അരക്ഷിതാവസ്ഥയിലേക്കാണ് യുദ്ധം നീങ്ങുന്നതെന്നാണ് സൂചനകള്‍. കുടിവെളളത്തിനായി മണിക്കൂറുകളാണ് കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ കാത്തിരിക്കുന്നത്. വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും പാടെ തകര്‍ന്നിരിക്കുകയാണ്.

ഇതോടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഏദന്‍ പൂര്‍ണമായും ഒറ്റപ്പെടുകയും ചെയ്തു. അവശ്യവസ്തുക്കളൊന്നും തന്നെ ഏദന്‍ നിവാസികള്‍ക്ക് ലഭിക്കുന്നില്ല. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും മാലിന്യം കുന്നുകൂടിയ പരിസരങ്ങളിലും ജീവിക്കേണ്ടി വരുന്നതിനാല്‍ പലരും രോധബാധിതരാണ്.

ആവശത്തിന് ചികിത്സയോ മരുന്നോ ലഭിക്കാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇതുവരെ 1500 ലധികം യെമനികളാണ് സൗദി സഖ്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകള്‍ വീടുപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.