1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2018

സ്വന്തം ലേഖകന്‍: യമന്‍ സമാധാന ചര്‍ച്ച; ഭക്ഷണ വസ്തുക്കളുമായി വരുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും തമ്മില്‍ ധാരണ. അവശ്യവസ്തുക്കളുമായി യമന്‍ തീരത്തെത്തുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും സമ്മതിച്ചു. സ്വീഡനില്‍ നടക്കുന്ന സമാധാന യോഗത്തിലാണ് തീരുമാനം. ഇതിനിടെ സന്‍ആ വിമാനത്താവളം തുറക്കുന്ന കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല.

ഹൂതി നിയന്ത്രണത്തിലാണ് സന്‍ആ വിമാനത്താവളം. ഇവിടേക്കെത്തുന്ന എല്ലാ വിമാനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏദന്‍ വിമാനത്താവളത്തില്‍ പരിശോധിക്കണമെന്ന് ആവശ്യം ഹൂതികള്‍ തള്ളിയിരുന്നു. വിമാനത്താവളത്തിന്റെ നിയന്ത്രണക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

തര്‍ക്കം തുടരുന്നുവെങ്കിലും പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. അവശ്യ വസ്തുക്കളുമായി യമന്‍ തീരത്തെത്തുന്ന കപ്പലുകള്‍ തടയേണ്ടതില്ലെന്ന് സര്‍ക്കാറും ഹൂതികളും തീരുമാനിച്ചു. യമന്‍ രാഷ്ട്രീയ പരിഹാരത്തിന് വഴിയൊരക്കുന്ന ചര്‍ച്ചകള്‍ക്ക് ജിസിസി ഉച്ചകോടിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, സന്‍ആ വിമാനത്താവളത്തിനും ഹുദൈദക്കും തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പ് ഹൂതി നേതൃത്വത്തില്‍ യമനില്‍ പ്രതിഷേധമുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.