1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2015

സ്വന്തം ലേഖകന്‍: സൗദി അതിര്‍ത്തിയിലെ ജിസാന്‍ പ്രവിശ്യ ഹൂതി വിമതര്‍ കൈയ്യടക്കിയതായി ഇറാന്‍ ടിവി, ട്വിറ്റര്‍ സന്ദേശങ്ങളായി അഭ്യൂഹങ്ങള്‍ പരക്കുന്നു.
യെമനുമായി അതിര്‍ത്തി പങ്കിടുന്ന സൗദി അറേബ്യയുടെ ജിസാന്‍ പ്രവിശ്യ ഹൂത്തി വിമതര്‍ പിടിച്ചടക്കിയതായാണ് റിപ്പോര്‍ട്ട്. വിമതര്‍ ജിസാനില്‍ കടന്നതായി അവകാശവാദം ഉന്നയിക്കുന്നുവെന്ന് ഇറാന്‍ മാധ്യമമായ പ്രസ് ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ജിസാനിലെ ഒരു ഗ്രാമത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചടക്കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവാസികള്‍ സൗദിയിലെ അതിര്‍ത്തി പ്രദേശത്ത് താമസിയ്ക്കുന്നുണ്ട്. എന്നാല്‍ അതിര്‍ത്തിയിലെ ശക്തമായ സൗദി പ്രതിരോധത്തെ മറികടന്ന് വിമതര്‍ക്ക് ജിസാന്‍ പിടിച്ചടക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

അതേസമയം ജിസാനിലെ ജനവാസ കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയതായി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. യെമനുമായി ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ സൗദി അറേബ്യ ആക്രമണം നടത്തുന്നുണ്ടെങ്കിലും ഇറാന്‍ ഹൂത്തി വിമതര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ശക്തമായി രംഗത്തുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറേ പ്രവാസി ഇന്ത്യക്കാരുള്ള പ്രദേശമാണ് ജിസാന്‍. വിമതരുടെ മുന്നേറ്റ വാര്‍ത്ത പ്രവാസികളെ ആശങ്കയാഴ്ത്തിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.