1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2019

സ്വന്തം ലേഖകന്‍: യമനില്‍ സമാധാനത്തിന്റെ വെളിച്ചം; യുദ്ധം അവസാനിപ്പിച്ച് സൈനികരെ പിന്‍വലിക്കാന്‍ വിമതരും ഔദ്യോഗിക സേനയും തമ്മില്‍ ധാരണയായി. യമനില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ വിമതരും സൈനികരും തമ്മില്‍ ധാരണയിലെത്തിയതായി ഐക്യരാഷ്ട്ര സഭ. മൂന്ന് ദിവസമായി നടന്നു വന്ന യോഗത്തിലാണ് തീരുമാനം. ഹുദൈദയില്‍ നിന്നുള്ള ആദ്യ ഘട്ട പിന്മാറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൈനിക വിഭാഗങ്ങള്‍ അറിയിച്ചു.

ഈ മാസം മൂന്ന് മുതല്‍ ആറ് വരെയാണ് യമനില്‍ ചര്‍ച്ച നടന്നത്. ഹുദൈദയിലെ തീരത്ത് കപ്പിലില്‍ വെച്ചായിരുന്നു ചര്‍ച്ച. സൈന്യം പിടികൂടുമോ എന്ന ഹൂതികളുടെ ഭയത്തെ തുടര്‍ന്നായിരുന്നു കപ്പല്‍ ചര്‍ച്ച. യു.എന്‍ പ്രതിനിധി പാത്രിക് കാമത് ആയിരുന്നു മധ്യസ്ഥന്‍. റിപ്പോര്‍ട്ട് യു.എന്നിന് സമര്‍പ്പിച്ചാണ് ചര്‍ച്ചാ വിജയം പ്രഖ്യാപിച്ചത്.

യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഒന്നാം തീരുമാനം തടവുകാരുടെ കൈമാറ്റമാണ്. ഇതിന് കഴിഞ്ഞ ദിവസം മുതല്‍ ചര്‍ച്ച തുടരുന്നു, രണ്ടാമത്ത സുപ്രധാന തീരുമാനമാണ് സൈനിക പിന്മാറ്റം. ഹൂതികളും യമന്‍ സൈന്യവും ചര്‍ച്ചയില്‍ പങ്കെടുത്തു. എല്ലാ കൂട്ടരും ഹുദൈദയില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന് സന്നദ്ധമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സൗദി സഖ്യസേനയും ചര്‍ച്ചക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.