1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2018

സ്വന്തം ലേഖകന്‍: മുതിര്‍ന്ന നേതാവ് തിവാരിയുടെ മൃതദേഹത്തിന് മുന്‍പില്‍ പൊട്ടിച്ചിരിച്ച് യോഗിയും മന്ത്രിമാരും; വൈറലായി ചിത്രങ്ങള്‍. മുതിര്‍ന്ന നേതാവ് എന്‍.ഡി തിവാരിയുടെ ഭൗതികശരീരത്തിനു സമീപം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചപ്പോഴായിരുന്നു യോഗിയുടെ പരിസരം മറന്നുള്ള പൊട്ടിച്ചിരി. ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡന്‍, യുപി മന്ത്രിമാരായ മൊഹ്‌സിന്‍ റാസ, അശുതോഷ് ടന്‍ഡന്‍ എന്നിവരുമായി യോഗി ആദിത്യനാഥ് എന്തോ ചര്‍ച്ച ചെയ്യുന്നതും തുടര്‍ന്ന് എല്ലാവരും പൊട്ടിച്ചിരിക്കുന്നതുമാണു വിഡിയോയിലുള്ളത്.

തിവാരിയുടെ മൃതശരീരത്തിനു സമീപമാണ് ഇവരെല്ലാം ഇരുന്നിരുന്നത്. കോണ്‍ഗ്രസും സമാജ്!വാദി പാര്‍ട്ടിയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റത്തെ അപലപിച്ചു. വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളിലും യോഗിക്കും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. എന്‍.ഡി തിവാരിയുടെ ഭൗതികശരീരം പിന്നീട് ഉത്തരാഖണ്ഡിലെ ചിത്രശിലാ ഘട്ടില്‍ സംസ്‌കരിച്ചു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.