1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2019

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച യോഗിക്ക് കമ്മീഷന്‍ പ്രേമലേഖനം അയക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്നത് മോദി പെരുമാറ്റച്ചട്ടമാണ്. സൈന്യത്തെ അപമാനിച്ച ആദിത്യനാഥിന് കമ്മീഷന്‍ പ്രേമലേഖനമാണ് അയക്കുന്നത്.

ചട്ടം ലംഘിച്ച നീതി ആയോഗിനെതിരെയും നടപടിയില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം. ഇന്ത്യന്‍ സൈനികരെ കുറിച്ച് ‘മോദി സേന’ എന്ന പരാമര്‍ശം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗി ആദിത്യനാഥിനെ താക്കീത് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് കമ്മീഷനെ വിമര്‍ശിച്ചത്.

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ പദവിയിലിരുന്നുകൊണ്ട് കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനേയും കമ്മീഷന്‍ ശാസിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.