1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2018

സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. നിയമവിരുദ്ധമായി തോക്കു കൈവശം വച്ചതിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്ന ഇന്ത്യന്‍ വംശജനായ നഥാനിയേല്‍ പ്രസാദാണ് (18) കലിഫോര്‍ണിയയില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം.

അമ്മയോടൊപ്പം കാറില്‍ പോകുന്നതു ശ്രദ്ധയില്‍പെട്ട പൊലീസ് സംഘം യുവാവിന്റെ കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ കാറില്‍ നിന്നിറങ്ങിയ ഇയാള്‍ കൈത്തോക്കു കൊണ്ടു പൊലീസിനു നേരെ വെടിയുതിര്‍ത്തശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവത്രേ.

പിന്നാലെയെത്തിയപ്പോള്‍ പലതവണ പൊലീസിനു നേരെ വെടിയുതിര്‍ത്തെന്നും തിരിച്ചു വെടിവച്ചപ്പോള്‍ കൊല്ലപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പൊലീസിന്റെ വാദം അവിശ്വസനീയമാണെന്നു യുവാവിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.