1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2015

ബറാക്ക യൂത്ത് ബ്രോംലി,കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പ് ശ്രദ്ധേയമായി. ഈ വര്‍ക്ക്‌ഷോപ്പ് ഇന്ത്യന്‍ സംസ്‌കാരത്തിലേക്കും, കേരളത്തനിമയിലേക്കുമുള്ള ഒരു വലിയ എത്തിനോട്ടമായി. ജയ് ജോസഫിന്റെ നേതൃത്വത്തില്‍ രാവിലെ പത്തുമണിക്ക് തുടങ്ങിയ വര്‍ക്ക്‌ഷോപ്പിന്ന് സാജു പിണക്കാട്ടച്ചനും മാതാപിതാക്കളും ചേര്‍ന്ന് തിരിതെളിച്ചുകൊണ്ട് സംയുക്തമായി നാന്ദി കുറിച്ചു.

സാംസ്‌കാരിക പൈതൃകങ്ങളെ ചെറു മനസ്സുകളിലേക്ക് ചൊരിഞ്ഞ പഠന ശിബിരത്തോടൊപ്പം യോഗയും മെഡിറ്റേഷനും ചെറു കവിതകളും ഇന്ത്യന്‍ കഥകളും കോര്‍ത്തിണക്കികൊണ്ടായിരുന്നു ഈ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.ബ്രോംലിയിലെ പുതിയ തലമുറയ്ക്ക്മാതൃ രാജ്യ സംസ്‌കാരത്തെ ഒരു പരിധിവരെ അടുത്തറിയുവാനും, അതിലേക്കു കൂടുതലായി ആകര്‍ഷിക്കപ്പെടുവാനും ജയ് ജോസഫിന്റെ വിദഗ്ദ്ധ വര്‍ക്ക്‌ഷോപ്പിലൂടെ സാധിക്കുകയുണ്ടായി.

ആറു മണിക്കൂര്‍ നീണ്ടുനിന്ന പ്രോഗ്രാം കുട്ടികള്‍ നന്നായി ആസ്വദിച്ചു.ഇന്ത്യന്‍ കലകളിലൂടെയും കേരളത്തിന്റെ വിവിധ സാംസ്‌കാരിക തലങ്ങളിലൂടെയുമുള്ള പഠന യാത്ര കുട്ടികള്‍ക്ക് ഒരു വലിയ അനുഭവമായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.ഈ വര്‍ക്ക്‌ഷോപ്പ് രൂപകല്‍പന ചെയ്ത ജയ് ജോസഫിനെ ഏവരും മുക്തകണ്ടമായി അഭിനന്ദിച്ചു.വര്‍ക്ക്‌ഷോപ്പിന്റെ ആദ്യാവസാനം നീണ്ടു നിന്ന മാതാപിതാക്കളുടെ പൂര്‍ണ്ണ സഹകരണം എടുത്തു പറയത്തക്കതായിരുന്നു.കുട്ടികളും മാതാപിതാക്കളും ചേര്‍ന്നാലപിച്ച ദേശീയ ഗാനമായ ‘ജനഗണ മന’യോടുകൂടി വര്‍ക്ക്‌ഷോപ്പിനു ശുഭപര്യവസാനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.