1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2019

സ്വന്തം ലേഖകന്‍: മുംബൈയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു യുവി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇതിഹാസ താരങ്ങളും മുന്‍ താരങ്ങളും യുവിക്ക് ആശംസയുമായെത്തി. അതില്‍ ശ്രീശാന്തിന്റെ ആശംസകള്‍ക്ക് യുവി നല്‍കിയ മറുപടി ഏറെ രസകരമായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദയത്തിന്റെ ആഴം കാണിക്കുന്നതായിരുന്നു ആ ട്വീറ്റ്.

ആദ്യം യുവിക്ക് ആശംസ അറിയിച്ച് ശ്രീശാന്ത് ട്വീറ്റ് ചെയ്തു. അത് ഇങ്ങനെയായിരുന്നു ‘എനിക്കു മാത്രമല്ല, പുതുതലമുറയ്ക്ക് കൂടി പ്രചോദനം നല്‍കിയ താരമാണ് യുവി. ജീവിതത്തില്‍ എന്തെല്ലാം തടസ്സങ്ങള്‍ മുന്നില്‍ വന്നുവോ അതിനെയെല്ലാം മറികടന്നു മുന്നോട്ടുപോയി. സാധാരണ താരങ്ങളില്‍ നിന്ന് ഇതിഹാസ താരങ്ങളെ വ്യത്യസ്തരാക്കുന്നത് അതാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു ഇതിഹാസ താരമാണ്. ഒരുപാട് സ്‌നേഹവും ബഹുമാനവും’.

യുവിയോടൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു ശ്രീശാന്തിന്റെ ഈ ട്വീറ്റ്. അതിന് യുവരാജ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘ആശംസകള്‍ക്ക് നന്ദി. എന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഞാന്‍ അഭിമുഖീകരിച്ച പ്രയാസകരമായ കാര്യം നിന്നെ ഗ്രൗണ്ടില്‍ നിയന്ത്രിക്കുക എന്നതായിരുന്നു, പ്രത്യേകിച്ച് ഞാന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന സമയത്ത്’. ഈ തമാശ ശ്രീശാന്തിന് ഏറെ ഇഷ്ടമായി. യുവിക്ക് കീഴില്‍ കളിച്ചതിന്റെ ഓര്‍മ്മകള്‍ ശ്രീശാന്ത് പങ്കുവെച്ചു. യുവരാജ് മികച്ച ക്യാപ്റ്റനാണെന്നും ശ്രീശാന്ത് ട്വീറ്റില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.