1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2015

തീര്‍ത്ഥാടനത്തിന് സൗദിയിലെത്തുന്ന ഭക്തര്‍ക്ക് ഇനി മുതല്‍ സാംസാം വാട്ടര്‍ (സാംസാം കിണറ്റില്‍ നിന്നുള്ള തീര്‍ത്ഥജലം) ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് കാണിക്കണം. സാംസാം തീര്‍ത്ഥ ജലത്തിന് എന്നും മുസ്ലീം ഹൃദയങ്ങളില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്. ഉമ്രയ്ക്കും ഹജ്ജിനുമായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സൗദി അറേബ്യയിലെത്തുന്നത്.

സാംസാം ജലത്തെ തീര്‍ത്ഥജലമായി കണക്കാക്കിയാണ് തീര്‍ത്ഥാടകര്‍ സേവിക്കുന്നത്. എന്നാല്‍ സൗദിയില്‍ അനധികൃതമായി വ്യാപാരം നടത്തുന്ന ചിലര്‍ സാംസാം ജലത്തില്‍ സാധാരണ ജലം ചേര്‍ത്ത് തീര്‍ത്ഥാടകരെ പറ്റിക്കുന്നതായി അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിനായി അംഗീകൃത വ്യാപാരികള്‍ക്ക് മാത്രമെ ഇനി മുതല്‍ തീര്‍ത്ഥജലം വില്‍ക്കാന്‍ സാധിക്കുകയുള്ളു. വിദേശീയരായ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ തീര്‍ത്ഥ ജലം വിമാനത്താവളത്തില്‍ ലഭ്യമാക്കും. സീല്‍ ചെയ്ത പാക്കേജുകളിലായിരിക്കും ഇത്. സാംസാം ജലത്തിന്റെ പേരിലുള്ള തട്ടിപ്പുകളെ ഒഴിവാക്കുന്നതിനാണിത്. പാസ്‌പോര്‍ട്ട് കാണിക്കുന്നവര്‍ക്ക് മാത്രമെ ഇത് വാങ്ങാന്‍ സാധിക്കു. മാത്രവുമല്ല ഒരാള്‍ക്ക് ഒരു ബോട്ടിലില്‍ കൂടുതല്‍ വാങ്ങിക്കാന്‍ കഴിയില്ല.

കഴിഞ്ഞയിടക്ക് സാംസാം തീര്‍ത്ഥജലം എന്ന പേരില്‍ ടാപ്പ് വാട്ടര്‍ വില്‍ക്കുന്ന ഒരു ഫാക്ടറി മെക്കാ പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വ്യാജന്മാരെ തടയുന്നതിനായി നിയമം കര്‍ശനമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.