1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2015

ഇംഗ്ലണ്ട്: യൂറോപ്പില്‍ സീറോ മലബാര്‍ സഭയ്ക്ക് ആദ്യമായി രണ്ടു വ്യക്തിഗത ഇടവകകള്‍ അനുവദിച്ചു. ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാഹ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭ്യര്‍ത്ഥന മാനിച്ച് ലങ്കാസ്റ്റര്‍ രൂപതാ ബിഷപ് മൈക്കിള്‍ കാംബെല്‍ ഇടവകകള്‍ അനുവദിച്ചുകൊണ്ടുള്ള ഡിക്രി പുറത്തിറക്കി. വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധരായ ചാവറ കുര്യാക്കോസ, ഏവിപ്രാസ്യ എിങ്ങനെയാണ് പുതിയ ഇടവകകളുടെ പേരുകള്‍. ഫാ. മാത്യു ജേക്കബ് ചൂരപൊയ്കയിലാണ് പുതിയ ഇടവകകളുടെ വികാരി.
പ്രസ്റ്റ കേന്ദ്രീകരിച്ചുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കായി രൂപീകരിച്ച വിശുദ്ധ അലഫോന്‍സ ഇടവക സെന്റ് ഇഗ്‌നേഷ്യസ് പള്ളി പ്രാര്‍ഥനാ ആവശ്യങ്ങള്‍ക്കായി പ്രത്യേകമായി ഉപയോഗിക്കും. ലങ്കാസ്റ്റര്‍ രൂപതയിലെ മറ്റു സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയാണ് വിശുദ്ധരായ ചാവറ കുര്യാക്കോസ്, ഏവുപ്രാസ്യ ഇടവക രൂപീകരിച്ചത്. രൂപതയിലെ മറ്റു പള്ളികള്‍ ഇവരുടെ പ്രാര്‍ത്ഥനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

പുതിയ ഇടവകകള്‍ അനുവദിച്ചതില്‍ അതിയായ സന്തോഷവും കൃതജ്ഞതയുമുണ്ടെ് വികാരി ഫാ. മാത്യു ജേക്കബ് പറഞ്ഞു. ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്റെ തീരുമാനം സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ച അംഗീകാരമാണ്- അദ്ദേഹം പറഞ്ഞു.

പുതിയ ഇടവകകളുടെ രൂപീകരണത്തോടെ ഇവിടുത്തെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ശക്തമായ ഐക്യബോധം പകരും. സാമൂഹിക സാംസ്‌കാരിക മേഖലകള്‍ വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കു ഈ കാലഘ’ത്തില്‍ സീറോ മലബാര്‍ സഭയുടെ ചരിരതപരമായ വളര്‍ച്ചയ്ക്കും ഇത് കാരണമാകും- ഫാ. മാത്യു ജേക്കബ് പറഞ്ഞു.
ലങ്കാസ്റ്റര്‍ ബിഷപ് മൈക്കിള്‍ കാംബെല്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി എിവര്‍ ചേര്‍് പ്രസ്റ്റണിലെ സെന്റ് ഇഗ്‌നേഷ്യസ് ദേവാലയത്തില്‍ പുതിയ ഇടവകകളുടെ ഉദ്ഘാടനവും ദിവ്യബലിയും നിര്‍വഹിക്കുമെ് പ്രതീക്ഷിക്കുതായി സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ പെരിയ ബഹുമാനപ്പെ’ തോമസ് പാറയടിയില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.