1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2016

സ്വന്തം ലേഖകന്‍: സിക്ക വൈറസിനുള്ള മറുമരുന്ന് കണ്ടുപിടിച്ചതായി ഇന്ത്യന്‍ ഗവേഷക സംഘം, പ്രഖ്യാപനം ഹൈദരാബാദില്‍. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് തുടങ്ങി യൂറോപ്പിലേക്കും ഏഷ്യയിലേക്കും സിക വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രതിരോധ മരുന്ന് കണ്ടത്തെിയെന്ന വാര്‍ത്ത.

ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന പരീക്ഷണശാലയിലെ ഗവേഷകരാണ് പ്രതിരോധമരുന്നായ സികവാക് വികസിപ്പിച്ചതായി അവകാശപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഇന്ത്യയിലും സികക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ഒരു വര്‍ഷം മുമ്പുതന്നെ, സിക പ്രതിരോധ വാക്‌സിനായുള്ള ഗവേഷണം ആരംഭിച്ചിരുന്നതായി ഭാരത് ബയോടെക് മേധാവി കൃഷ്ണ എല്ല പറഞ്ഞു. നിലവില്‍ രണ്ടു തരം വാക്‌സിനുകള്‍ വികസിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് മൃഗങ്ങളില്‍ പരീക്ഷിക്കുന്നതുവരെയുള്ള ഘട്ടത്തിലത്തെിനില്‍ക്കുന്നു. ഏറ്റവും വേഗത്തില്‍തന്നെ അത് ചികിത്സക്കായി ഉപയോഗപ്പെടുത്തും. ഒരുപക്ഷേ, സിക വാക്‌സിന് ആദ്യ പേറ്റന്റ് ലഭിക്കുന്ന കമ്പനി തങ്ങളുടേതാകുമെന്നും അദ്ദേഹം പറഞ്ഞു.

നവജാത ശിശുക്കളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വൈറസാണ് സിക. ബ്രസീലിലാണ് ഈ രോഗം ഏറ്റവുമധികം ബാധിച്ചതായി കണ്ടത്തെിയിരിക്കുന്നത്. മറ്റു 23 രാജ്യങ്ങളിലും സികയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.