1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2017

സ്വന്തം ലേഖകന്‍: സിക വൈറസ് ഇന്ത്യയിലും, അഹമ്മദാബാദില്‍ ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് വൈറസ് ബാധ. നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യമായി വൈറസ്ബാധ സംശയിക്കുന്ന രോഗിയെ കണ്ടെത്തിയത്. രണ്ടാമത്തേത് നവംബറിലും തുടര്‍ന്ന് ജനുവരിയില്‍ ഒരാളിലുമാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് വൈറസ് ബാധ സംശയിക്കുന്നതായി കാണിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ ലോകാരോഗ്യ സംഘടനയെ (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടന നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് മൂന്നുപേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗ ബാധിതരെല്ലാം അഹമ്മദാബാദിലെ ബാപുനഗര്‍ മേഖലയില്‍ നിന്നുള്ളവരാണ്.

വൈറസ് ബാധിച്ചവരില്‍ ഒരാള്‍ 64 കാരനും മറ്റുള്ളവരില്‍ ഒരാള്‍ അടുത്തിടെ അമ്മയായ 34 വയസുള്ള സ്ത്രീയും അടുത്തയാള്‍ 22 വയസുള്ള ഗര്‍ഭിണിയുമാണ്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂന്നുപേരും നിരീക്ഷണത്തിലാണ്. സിക ബാധയെക്കുറിച്ച് മുന്‍കരുതല്‍ വേണമെന്ന നേരത്തെ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയില്‍ കാണപ്പെടുന്ന യെല്ലോ ഫീവര്‍, ഡെങ്കി പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുതന്നെയാണ് സികയും പരത്തുന്നത്. ഡെങ്കി വൈറസിന്റെ കുടുംബത്തില്‍പെടുന്ന സികയ്ക്കും ഡെങ്കിക്ക് സമാനമായ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്.
വടക്ക് കിഴക്കന്‍ ബ്രസീലിലാണ് സിക വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയതത്. അപകടകാരിയയാ ഈ വൈറസിന് ഇതുവരെ വാക്‌സിനോ മറുമരുന്നോ കണ്ടെത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.