1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2016

സ്വന്തം ലേഖകന്‍: സിക വൈറസ് രോഗികളുടെ ഉമിനീരിലൂടെയും മൂത്രത്തിലൂടെയും പകരുമെന്ന് പുതിയ മുന്നറിയിപ്പ്. ബ്രസീലിലെ ഗവേഷണ സ്ഥാപനമായ ഓസ്സാ ക്രൂഡ് ഫൗണ്ടേഷന്റെ അധ്യക്ഷന്‍ പൗലോ ഗ്രാവേലാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്.

വെളിപ്പെടുത്തല്‍ എത്തിയതോടെ രോഗബാധിതര്‍ ഉപയോഗിച്ച വസ്തുക്കളും പാത്രങ്ങളും മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിന് ബ്രസീല്‍ ആരോഗ്യവകുപ്പ് കര്‍ശന വിലക്ക് പുറപ്പെടുവിച്ചു. രോഗികളെ സഹായിക്കുന്നവര്‍ കൈകള്‍ നിശ്ചിത ഇടവേളകള്‍ക്ക് ശേഷം തുടര്‍ച്ചയായി കഴുകണമെന്നും നിര്‍ദേശമുണ്ട്.

മുമ്പ് ഈഡിസ് ഈജിപ്തി കൊതുകുകള്‍ മുഖേനയാണ് സിക വൈറസുകള്‍ പടരുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെയും രോഗം വളരുമെന്ന് പിന്നീട് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ബ്രസീലിയന്‍ ഗവേഷകരുടെ കണ്ടെത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.