1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2019

സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന് സുരക്ഷ ഒരുക്കാന്‍ ഒരു വര്‍ഷം ചെലവ് 69 കോടി! ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് സ്ഥാപനം ഒരുക്കുന്നത് കോടികളുടെ സുരക്ഷ. ഏകദേശം പത്ത് ദശലക്ഷം ഡോളര്‍ (69.91 കോടി രൂപ)യാണ് സുക്കര്‍ബര്‍ഗിന് സുരക്ഷ ഒരുക്കാനായി പ്രതിവര്‍ഷം ചെലവിടുന്നത്.

അടിയന്തരഘട്ടത്തില്‍ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തു നിന്നും സുക്കര്‍ബര്‍ഗിന് രക്ഷപ്പെടാന്‍ ഒരു പാനിക് ച്യൂട്ട് സംവിധാനം ഒരുക്കിയിട്ടുണ്ട്. സുക്കര്‍ബര്‍ഗിനെ ഭൂഗര്‍ഭ പാര്‍ക്കിംങ് ഗാരേജിലേക്ക് അതിവേഗം എത്തിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് പാനിക് ച്യൂട്ട്.

70 പേരടങ്ങുന്ന സംഘമാണ് സുക്കര്‍ബര്‍ഗിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സീക്രട്ട് സര്‍വീസ് സ്‌പെഷ്യല്‍ ഏജന്റ് ജില്‍ ലീവന്‍സ് ജോണ്‍സനാണ് സുരക്ഷാ ചുമതലയുള്ളത്. സുക്കര്‍ബര്‍ഗിന്റെ ഡെസ്‌കിന് താഴെയുള്ള പാര്‍ക്കിംങ് സ്ഥലത്ത് ആരുടേയും കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ല.

കാര്‍ബോംബ് പോലുള്ള ഭീഷണി ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലാണിത്. ഓഫീസിനകത്തും പുറത്തും മുഴുവന്‍ സമയവും സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യവും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.