സ്വന്തം ലേഖകൻ: യുകെയിൽ ഹെൽത്ത് ആൻഡ് കെയർ ജോലിക്കാർക്ക് ഇനിമുതൽ പങ്കാളിയെയോ കുട്ടികളെയോ ആശ്രിതരായി കൊണ്ടുവരാനാകില്ലെന്ന നിയമഭേദഗതി രാജ്യത്ത് നിലവിലുള്ളവരെ ബാധിക്കാനിടയില്ല. ഏപ്രിൽ മുതലാണ് പുതിയ നിയമഭേദഗതി പ്രാബല്യത്തിലാകുന്നത്. മുൻകാല പ്രാബല്യത്തോടെ എമിഗ്രേഷൻ നിയമങ്ങൾ പരിഷ്കരിക്കുന്നത് ബ്രിട്ടനിൽ പതിവില്ലാത്തതിനാൽ ഇതിനോടകം കെയർ വീസയിൽ എത്തിയവർക്ക് പുതുതായി ഏർപ്പെടുത്തിയ കനത്ത നിയന്ത്രണങ്ങൾ ബാധകമായേക്കില്ലെന്നാണ് എമിഗ്രേഷൻ സോളിസിറ്റർമാരുടെ വിലയിരുത്തൽ. …