1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2020

സ്വന്തം ലേഖകൻ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ, മൗറീഷ്യസ് എന്നിവയുൾപ്പെടെ 16 രാജ്യങ്ങൾ. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയെ അറിയിച്ചതനുസരിച്ച് വീസ രഹിത പ്രവേശനം നൽകുന്ന രാജ്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

  1. ബാർബഡോസ്
  2. ഭൂട്ടാൻ
  3. ഡൊമിനിക്ക
  4. ഗ്രനേഡ
  5. ഹെയ്തി
  6. ഹോങ്കോങ്
  7. മാലദ്വീപ്
  8. മൊറീഷ്യസ്
  9. മോണ്ട്സെറാത്ത്
  10. നേപ്പാൾ
  11. നിയു ദ്വീപ്
  12. സമോവ
  13. സെനഗൽ
  14. ട്രിനിഡാ‍ഡ് ആൻഡ് ടൊബാഗോ
  15. സെന്റ് വിൻസെന്റ് ആൻഡ് ഗ്രനഡീൻസ്
  16. സെർബിയ

ഇതുകൂടാതെ 43 രാജ്യങ്ങൾ വീസ ഓൺ അറൈവൽ സൗകര്യവും 36 രാജ്യങ്ങൾ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇ-വീസ സൗകര്യവും നൽകുന്നുണ്ടെന്ന് രാജ്യസഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ മുരളീധരൻ അറിയിച്ചു.

ഇറാൻ, ഇന്തൊനീഷ്യ, മ്യാൻമർ എന്നീ രാജ്യങ്ങള്‍ വീസ ഓൺ അറൈവല്‍ നല്കുന്നവയുടെ കൂട്ടത്തിലുണ്ട്. ഇ-വീസ സൗകര്യമുള്ള 26 രാജ്യങ്ങളുടെ കൂട്ടത്തില്‍ ശ്രീലങ്ക, ന്യൂസീലൻഡ്, മലേഷ്യ എന്നിവയും ഉൾപ്പെടുന്നു.

രാജ്യാന്തര യാത്രകൾ സുഗമമാക്കുന്നതിനായി ഇന്ത്യക്കാർക്ക് വീസ രഹിത യാത്ര, വിസ ഓൺ-അറൈവല്‍, ഇ-വീസ സൗകര്യങ്ങൾ നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.