1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2024

സ്വന്തം ലേഖകൻ: കേംബ്രിഡ്ജില്‍ കോട്ടയം സ്വദേശിനിയായ മലയാളി നഴ്‌സ് മരിച്ചു.രണ്ട് വര്‍ഷം മുമ്പ് യുകെയിലെത്തിയ ടീന സൂസന്‍ തോമസ് ആണ് മരിച്ചത്. സെന്റ് ഇംഗ്നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമായ അനീഷ് മണിയുടെ ഭാര്യയാണ് അപ്രീതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.

രണ്ട് വര്‍ഷം മുമ്പാണ് ടീനയും കുടുംബവും യുകെയിലെക്കെത്തിയത്. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കുകയായിരുന്ന ടീനയ്ക്ക് വളരെ അടുത്താണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിലെത്തിയ മരണം കുടുംബത്തിന് കനത്ത ആഘാതമായി.

അതിനിടെ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അന്തരീക്ഷത്തില്‍ കനത്ത സമ്മര്‍ദത്തില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ ജോലി ചെയ്യേണ്ട സ്ഥിതി കാന്‍സര്‍ ചികിത്സയെ അടക്കം ബാധിക്കുന്നു. ഇംഗ്ലണ്ടിലെ കാന്‍സര്‍ രോഗികള്‍ ഇതുമൂലം അപകടത്തിലാകുന്നുവെന്നാണ് ഔദ്യോഗിക കംപ്ലെയിന്റ്‌സ് ഗ്രൂപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളെയും, എന്‍എച്ച്എസ് ഇംഗ്ലണ്ടിനെയും സംബന്ധിച്ച് പരാതികള്‍ അന്വേഷിക്കുന്ന പാര്‍ലമെന്ററി & ഹെല്‍ത്ത് സര്‍വ്വീസ് ഓംബുഡ്‌സ്മാന്‍ 2020 ഏപ്രില്‍ മുതല്‍ 2023 ഡിസംബര്‍ വരെ നടത്തിയ ക്യാന്‍സര്‍ രോഗികളുമായി ബന്ധപ്പെട്ട പരാതികളിലെ 1019 അന്വേഷണങ്ങളില്‍ 185 കേസുകളും ശരിവെച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.