1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2022

സ്വന്തം ലേഖകൻ: നിയമലംഘനത്തിനു പിടിച്ചെടുത്ത ഡ്രൈവിങ് ലൈസൻസ് തിരിച്ചു ലഭിക്കണമെങ്കിൽ ഡ്രൈവിങ് പരിശീലനം നിർബന്ധമാണെന്ന് അബുദാബി പൊലീസ്. 2400 ദിർഹം വരെയുള്ള പിഴ തവണകളായി അടയ്ക്കാൻ 5 പ്രധാന ബാങ്കുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇടപാടുകാരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനാണ് പലിശ രഹിത വായ്പ ഏർപ്പെടുത്തിയതെന്നും പൊലീസ് വിശദീകരിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, മഷ്റഖ് ഇസ്ലാമിക് ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് എന്നീ ബാങ്കുകളിൽ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.

ഡ്രൈവിങ് പരിശീലന കോഴ്‌സിൽ പങ്കെടുക്കുന്നതിന് 800 ദിർഹം ഫീസ് അടയ്ക്കണം. പരിശീലനം പൂർത്തിയാക്കിയ ശേഷം വാഹനമോടിക്കുന്നവർക്ക് ശേഷിച്ച തുക ബാങ്ക് വഴിയോ സ്മാർട് ഫോണിലോ വെബ്സൈറ്റിലോ അടയ്ക്കാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.