1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2022

സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളെ ആകർഷിക്കാൻ വേണ്ടി വലിയ പദ്ധതികൾ ആണ് അബുദാബി തയ്യാറാക്കിയിരിക്കുന്നത്. വേനൽകാലത്ത് മരുഭൂമിയിലെ സാധ്യതകൾ പരമാവധി ഉപയോഗിക്കുന്ന തരത്തിൽ ആണ് പുതിയ പദ്ധതികൾ അബുദാബി ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ് സമ്മർ പാസുമായി അബുദാബി എത്തിയിരിക്കുന്നത്.

സമ്മർ പാസുമായി പ്രവേശിക്കാൻ സാധിക്കുന്ന തീം പാർക്കുകളുടേയും മറ്റു സാംസ്കാരിക കേന്ദ്രങ്ങളുടേയും എണ്ണം അബുദാബി പുറത്തുവിട്ടു. വാർണർ ബ്രോസ് വേൾഡ്, ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ് എന്നിവിടങ്ങളിലേക്ക് പ്രവേശനം നൽകുന്ന സമ്മർ പാസാണ് പുറത്തിറക്കിയത്.

സമ്മർ ലൈക്ക് യു മീൻ ഇറ്റ് എന്ന പ്രമേയത്തിൽ ക്യാംപെയ്ൻ നടക്കുന്നുണ്ട്. ആഗോള വിനോദ സഞ്ചാരികളെ യുഎഇ തലസ്ഥാന എമിറേറ്റിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. യുഎഇയുടെ ചരിത്രമറിയിക്കുന്ന ഖസർ അൽഹൊസൻ, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, വാഹത് അൽ കരാമ, പ്രസിഡൻഷ്യൽ പാലസ്, ഖസർ അൽ വതൻ, ജബൽ ഹഫീത് തുടങ്ങി സാംസ്‌കാരിക കേന്ദ്രങ്ങൾ സൗജന്യമായി സന്ദർശിക്കാൻ ഇതിലൂടെ സാധിക്കും.

കൂടാതെ അബുദാബിയിൽ പുതുതായി തുറന്ന നാഷനൽ അക്വേറിയത്തിലെ സ്രാവുകൾക്കൊപ്പം നീന്തൽ സാധിക്കുന്ന തരത്തിൽ സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്, അൽഐനിലെ മൃഗശാലയിൽ ജിറാഫിനൊപ്പം പ്രഭാത സവാരി, ലൂവ്റ് അബുദാബിയിലെ യോഗ, സിംഹത്തിനൊപ്പം അത്താഴം തുടങ്ങി സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമേകുന്ന പദ്ധതികളാണ് സമ്മർ പാസിലൂടെ ദുബായ് ഒരുക്കുന്നത്.

വേനൽക്കാലത്ത് ആളുകൾ വീടുകളിൽ ഒതുങ്ങുന്നത് പരതിവാണ്. എന്നാൽ സമ്മർ പാസിലൂടെ വിനേദ സഞ്ചാരികളെയും, സ്വദേശികളേും ആകർഷിക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്. കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് പങ്കെടുക്കാവുന്ന തരത്തിലാണ് വിനോദ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. വിവിധ ഷോപ്പിങ് മാളുകളിൽ പല തരത്തിലുള്ള വേനൽക്കാല പരിപാടികളും മത്സരങ്ങളും നടക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കുന്നവർക്ക് നിരവധി സമ്മാനങ്ങൾ ലഭിക്കും.

അബുദാബിയുടെ ഭംഗി വിനേദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് സാലിഹ് അൽ ഗെസിരി പറഞ്ഞു. ഗതാഗതത്തിന് യാസ് എക്സ്പ്രസ്, അബുദാബി ബസ് എന്നിവയിൽ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

വേനൽക്കാലത്ത് പുതിയ പദ്ധതികൾ എത്തുമ്പോൾ രാജ്യത്ത് എത്തുന്ന വിനേദ സഞ്ചാരികൾക്ക് താമസിക്കാൻ വേണ്ടി കുറഞ്ഞ നിരക്കുമായി ഹോട്ടലുകൾ രംഗത്തെത്തിയിരിക്കുന്നത്. അബുദാബിയിലെ പല ഹോട്ടലുകളും ഇതിന് വേണ്ടി വലിയ സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.

താമസ നിരക്ക് കുറ‍ച്ചതും സഞ്ചാരികളെ ആകർഷിക്കാൻ വലിയ കാരണമാകുന്നു. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പുറത്തിറക്കിയ ട്രാവൽ പാസ് നിരക്ക് ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം പുറത്തിറക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.