1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2021

സ്വന്തം ലേഖകൻ: ലോക്​ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ഓസ്ട്രേലിയൻ നഗരങ്ങളിൽ കൂറ്റൻ പ്രതിഷേധം. സിഡ്​നി അടക്കമുള്ള നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണകിന്​ പേർ പ​ങ്കെടുത്തു. പലയിടത്തും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേരെ അറസ്റ്റ്​ ചെയ്യുകയും പിഴ വിധിക്കുകയും ചെയ്​തിട്ടുണ്ട്​്​.

മാസ്​ക്​ ധരിക്കാതെയാണ്​ പ്രതിഷേധക്കാർ സമരത്തിൽ പ​ങ്കെടുത്തത്​. ഫ്രീഡം, ട്രൂത്ത്​ എന്നിവ എഴുതിയ ബോർഡുകളും കൈയ്യിൽ ഏന്തിയായിരുന്നു പ്രകടനം. ജനങ്ങൾക്ക്​ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്​. പക്ഷേ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധം കൂടിച്ചേർന്നതിനാലാണ്​ നടപടി സ്വീകരിച്ചതെന്ന്​ ന്യൂ സൗത്ത്​ വെയിൽസ്​ പൊലീസ്​ പറഞ്ഞു.

കേസുകൾ വർധിച്ചതോടെയാണ്​ ഓസ്ട്രേലിയയിൽ കനത്ത നിയന്ത്രണങ്ങൾ ആരംഭിച്ചത്​. വലിയ ശതമാനത്തിനും വാക്​സിൻ ലഭിക്കാത്തത്​ കൊണ്ടുതന്നെ ജനങ്ങൾ പ്രതിഷേധത്തിലാണ്​. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങള്‍ കോവിഡ് കേസുകളുടെ എണ്ണം കൂട്ടുമെന്ന് ന്യൂ സൌത്ത് വെയില്‍സിലെ പൊലീസ് മന്ത്രി ഡേവിഡ് എലിയട്ട് പറഞ്ഞു.

പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. സ്വന്തം സുരക്ഷ മാത്രമല്ല അവര്‍ അപകടത്തിലാക്കുന്നത്. കോവിഡിനൊപ്പം ഇത്തരക്കാരെ കൂടി കരുതിയിരിക്കണം. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധന നടത്തണമെന്നും ക്വാറന്‍റൈനില്‍ ഇരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷത്തേക്കാളും ഗുരുതരമാണ് രാജ്യത്തെ കോവിഡ് സാഹചര്യമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറയുകയുണ്ടായി. ഓസ്ട്രേലിയയിൽ ജനസംഖ്യയുടെ11 ശതമാനത്തിന് മാത്രമാണ് രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചത്. വാക്സിന്‍ വിതരണത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആരോപണമുണ്ട്. വാക്സിനെതിരെ തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.