1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2022

സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഫെഡറൽ തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചു. പ്രതിപക്ഷമായ ലേബർ പാർട്ടി 2007ന് ശേഷം ആദ്യമായി അധികാരത്തിലെത്തി. പാർട്ടിയുടെ ആന്റണി അൽബനീസ് ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു, വിജയിച്ച സ്ഥാനാർത്ഥി അൽബാനീസുമായി താൻ സംസാരിച്ചു, അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

നമുക്ക് നമ്മുടെ ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ‘ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വ്യക്തമാക്കി. ‘നമ്മുടെ ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ അംഗീകരിക്കുന്നത്’ ഉചിതമാണെന്ന് മോറിസൺ ആവർത്തിച്ചു.

‘ഞാൻ എല്ലായ്‌പ്പോഴും ഓസ്ട്രേലിയക്കാരിലും അവരുടെ വിധിയിലും വിശ്വസിക്കുന്നു. അവരുടെ വിധികൾ സ്വീകരിക്കാൻ ഞാൻ എപ്പോഴും തയ്യാറാണ്. ഇന്ന് രാത്രി അവർ അവരുടെ വിധി പ്രസ്താവിച്ചു, ആന്റണി അൽബനീസിനേയും ലേബർ പാർട്ടിയേയും ഞാൻ അഭിനന്ദിക്കുന്നു. അൽബനീസിനേയും അദ്ദേഹത്തിന്റെ സർക്കാരിനും ഏറ്റവും നല്ലത് ആശംസിക്കുന്നു. മൊത്തം വോട്ടിന്റെ 40 ശതമാനമെങ്കിലും എണ്ണിക്കഴിഞ്ഞു.

പ്രൈമറി വോട്ടിന്റെ 12.5 ശതമാനം ഗ്രീൻ പാർട്ടിക്ക് ലഭിച്ചു. അതേസമയം സ്വതന്ത്രർക്ക് ആറ് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ലേബർ പാർട്ടി സ്ഥാനാർഥികൾ ഗിൽമോറിലും ലിയോൺസിലും പിന്നിലാണെന്ന് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെന്റ്വർത്ത്, ചിഷോം, ബ്രിസ്ബേൻ, മക്കല്ലർ, ഹിഗ്ഗിൻസ്, റീഡ്, റോബർട്ട്സൺ, റയാൻ, ബൂത്ത്ബി, സ്റ്റർട്ട്, ഡീക്കിൻ, പിയേഴ്സ്, ഹാസ്ലക്ക്, കർട്ടിൻ, സ്വാൻ എന്നിവിടങ്ങളിൽ ലിബറലുകൾ പിന്നിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.