1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2020

ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ദമ്പതീ വർഷാചരണത്തോടനുബന്ധിച്ചു ദമ്പതികൾക്കായി ഫാമിലി അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ ദമ്പതികൾക്കയായി പ്രാർഥനാ പഠന ക്ളാസുകളും , ദമ്പതീ വിശുദ്ധീകരണ ധ്യാനവും സംഘടിപ്പിച്ചിരിക്കുന്നു . വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടികളിൽ പങ്കെടുക്കുവാൻ മുൻകൂട്ടി ക്രമീകരണങ്ങൾ നടത്തുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ ഫാ. ജോസ് അഞ്ചാനിക്കലും , ദമ്പതീവർഷ കോർഡിനേറ്റർ മോൺ . ജിനോ അരിക്കാട്ട് എം . സി . ബി എസും അറിയിച്ചു , ഇതിന്റെ ഭാഗമായി നവമ്പർ 21 ശനിയാഴ്ച വൈകുന്നേരം 5 .30 മുതൽ 8 .30 വരെ കഴിഞ്ഞ അഞ്ചു വർഷങ്ങൾ ക്കിടയിൽ അതായത് 2015 ജനുവരി 1 മുതൽ വിവാഹിതരായ ദമ്പതികൾക്കായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യൻ ജോസഫ്,

എറണാകുളം അങ്കമാലി രൂപതയുടെ കുടുംബ പ്രേഷിത രംഗത്തു ദീർഘ കാലമായി പ്രവർത്തിക്കുന്ന റൈഫൺ ജോസഫ് & ടെസ്സി റൈഫൺ ദമ്പതികളുമാണ് നേതൃത്വം കൊടുക്കുന്നത്. സൂമിലൂടെ നടക്കുന്ന ഈ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ദമ്പതികൾ ഓരോ ഇടവക / മിഷൻ കേന്ദ്രങ്ങളിലെ ബഹുമാനപ്പെട്ട വൈദികർ വഴി രെജിസ്റ്റർ ചെയ്യേണ്ടതാണ് .അതുപോലെ തന്നെ നവംബർ 26,27,28 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ ദമ്പതികൾക്കുമാ യി ബഹു ഡാനിയൽ പൂവണ്ണത്തിലച്ചൻ ദമ്പതി വിശുദ്ധീകരണ ധ്യാനം (YOUTUBE വഴി) നയിക്കുന്നതാണ്. ദൈവാനുഗ്രഹത്തിന്റെയും , പുത്തൻ അറിവുകളുടെയും വാതായനങ്ങൾ തുറക്കുന്ന ഈ അവസരങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുവാൻ എല്ലാവരും ശ്രമിക്കണമെന്ന് രൂപതാ ബൈബിൾ അപ്പോസ്റ്റലേറ്റിൽ നിന്നും അറിയിച്ചു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.