
ലേഖകൻ: സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ടു മുതൽ 11 വരെ നാലു ദിവസത്തെ അവധിയായിരിക്കും സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് ഇക്കാര്യം അറിയിച്ചത്.
ജൂലൈ 12 മുതൽ സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ദുൽ ഹജ് മാസപ്പിറവി ഇന്നലെ സൗദി അറേബ്യയിൽ കണ്ടു. ജൂലൈ 9നാണ് ഇത് അനുസരിച്ച് മാസത്തിലെ ആദ്യ ദിവസം തുടങ്ങിയത്. യുഎഇയിൽ പൊതു–സ്വകാര്യ അവധികൾ ഏകീകരിച്ചു, പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു.
സ്വകാര്യമേഖലയ്ക്ക് 4 ദിവസം ബലിപെരുന്നാൾ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 8 മുതൽ 11 വരെയായിരിക്കും അവധി ഉണ്ടായിരിക്കുക. മനുഷ്യവിഭവ–സ്വദേശിവൽക്കരണ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 12ന് സ്വകാര്യമേഖലയിലെ പ്രവൃത്തികൾ പുനരാരംഭിക്കും എന്നാണ് അറിയിപ്പ്. സൗദിയിൽ ജൂലൈ 9നാണ് ബലി പെരുന്നാൾ.
ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ എട്ട് വെള്ളി മുതൽ 12 ചൊവ്വാഴ്ച വരെയാണ് ഒമാനിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം എത്തിയിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ് ബലിപെരുന്നാൾ എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇത്തവണത്തെ ബലിപെരുന്നാൾ എത്തുന്നത്. കൂടുതൽ സന്തോഷത്തോടെെ ഇനി പെരുന്നാൾ ആഘോഷിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല