1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2023

സ്വന്തം ലേഖകൻ: സൗദിയിൽ പ്രവാസികൾക്ക് ഇലക്ട്രോണിക് ജനന റജിസ്ട്രേഷൻ ലഭ്യമാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ പ്ലാറ്റ്ഫോം വഴി ജനന റജിസ്ട്രേഷൻ ലഭ്യമാകുമെന്നു സിവിൽ സ്റ്റാറ്റസ് ഏജൻസി അറിയിച്ചു. ഇലക്ട്രോണിക് രീതിയിൽ ജനന റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രവാസികൾക്ക് അവരുടെ വിലാസങ്ങളിലേയ്ക്ക് ജനന സർട്ടിഫിക്കറ്റ് അയയക്കുന്നതിന് അഭ്യർത്ഥന നടത്താമെന്നും ഏജൻസി വെളിപ്പെടുത്തി.

അതിനിടെ ഒപ്റ്റിക്കല്‍ മേഖല സൗദിവല്‍ക്കരിക്കാനുള്ള തീരുമാനം മാര്‍ച്ച് 18 ശനിയാഴ്ച മുതല്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നാലോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ഒപ്റ്റിക്കല്‍ പ്രൊഫഷനുകള്‍ സൗദിവല്‍ക്കരിക്കാന്‍ മന്ത്രാലയം അനുവദിച്ച ഗ്രേസ് പിരീഡ് അവസാനിച്ചതിനെ തുടര്‍ന്നാണിത്.

മന്ത്രാലയം സ്വദേശിവല്‍ക്കരണത്തിനായി ലക്ഷ്യമിടുന്ന തൊഴില്‍ പട്ടികയില്‍ വ്യക്തമാക്കിയിട്ടുള്ള ചില ഒപ്റ്റിക്കല്‍ പ്രൊഫഷനുകളില്‍ 50 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള ഈ നീക്കം സൗദികള്‍ക്ക് 1000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു. മെഡിക്കല്‍ ഒപ്റ്റോമെട്രിസ്റ്റും കണ്ണട ടെക്നീഷ്യനും ഉള്‍പ്പെടുന്ന തൊഴിലുകളിലാണ് 50 ശതമാനം സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.