1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2022

സ്വന്തം ലേഖകൻ: എമിറേറ്റ്സ് ഐഡിയിലെ ചിത്രം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ച് ഫെഡറൽ അതോറിറ്റി മാർഗനിർദേശം ഇറക്കി.

6 മാസത്തിനുള്ളിൽ എടുത്ത കളർ ചിത്രമാകണം. പശ്ചാത്തലം വെളുത്ത പ്രതലം ആയിരിക്കണം. സ്വാഭാവിക മുഖഭാവം. അധിക ഭാവപ്രകടനങ്ങൾ പാടില്ല. ക്യാമറിയിലേക്ക് നേരെ നോക്കിയിരിക്കണം. ചരിഞ്ഞ മുഖം പാടില്ല.

കണ്ണ് തുറന്നു പിടിക്കണം. നിറങ്ങളോടു കൂടിയ ലെൻസുകൾ പാടില്ല. കണ്ണടകൾ ഉപയോഗിക്കുന്നവർ വെളിച്ചം കണ്ണടയിൽ പ്രതിഫലിക്കാതെയും കണ്ണിന്റെ കാഴ്ച മറയ്ക്കാതെയും ഫോട്ടോ എടുക്കണം.

പാസ്പോർട്ടിലെ ചിത്രത്തിനു സമാനമായ വേഷമാകാം. മതവിശ്വാസവുമായി ബന്ധപ്പെട്ട തലക്കെട്ടുകളാകാം. ചിത്രം ഹൈ റസലൂഷൻ വേണം (600 ഡിപിഐ).

പ്രവാസികള്‍ക്ക് താമസ രേഖയായി ഏപ്രില്‍ 11 മുതല്‍ എമിറേറ്റ്‌സ് ഐഡി മാത്രം മതി. പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുന്ന താമസവിസ ഇനി ആവശ്യമില്ല. വിസ സ്റ്റാമ്പിംഗ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനം നിലവില്‍ വന്നതോടെയാണിത്. ഇനി മുതല്‍ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി മാത്രം മതിയാകും.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സമയവും അധ്വാനവും പുതിയ പരിഷ്‌ക്കാരം നടപ്പിലായതോടെ 30 മുതല്‍ 40 ശതമാനം കണ്ട് കുറയുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.

വിശദമായ പഠനത്തിന് ശേഷമാണ് താമസ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ അതോറിറ്റി തീരുമാനം എടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി. താമസ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.