1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2022

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ഖത്തര്‍ ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ട റാന്‍ഡം സെലക്ഷന്‍ ഡ്രോയില്‍ ടിക്കറ്റിന് അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ ടിക്കറ്റ് വാങ്ങാം. ഇന്ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00 മുതല്‍ ആണു ടിക്കറ്റ് വാങ്ങാന്‍ കാണികള്‍ക്ക് അനുമതി ലഭിച്ചത്. ടിക്കറ്റിന് അര്‍ഹരായവര്‍ മാര്‍ച്ച് 21 ഉച്ചയ്ക്ക് 1.00 നകം ടിക്കറ്റ് വാങ്ങിയിരിക്കണം. അല്ലാത്തപക്ഷം അനുവദിച്ച ടിക്കറ്റ് റദ്ദാകും.

ഇക്കാലയളവില്‍ ടിക്കറ്റ് ബുക്കിങ് അനുവദിക്കില്ല. ഇന്നു മുതല്‍ മാര്‍ച്ച് 21 വരെ മാത്രമേ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കൂകയുള്ളുവെന്നും ഫിഫ അധികൃതര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. ജനുവരി 19ന്​ ആരംഭിച്ച്​ ഫെബ്രുവരി എട്ടിന്​ അവസാനിച്ച ആദ്യഘട്ട ടിക്കറ്റ്​ ബുക്കിങ്ങിന്‍റെ റാൻഡം നറുക്കെടുപ്പ്​ പൂർത്തിയായി ​ചൊവ്വാഴ്ച മുതലാണ്​ ആരാധകർക്ക്​ അറിയിപ്പ്​ ലഭിച്ചു തുടങ്ങിയത്​.

ഫിഫ വെബ്​സൈറ്റിലെ ടിക്കറ്റിങ്​ അക്കൗണ്ടിൽ പ്രവേശിച്ച്​ സ്റ്റാറ്റസ്​ പരിശോധിക്കാവുന്നതാണെന്ന്​ ഫിഫ അറിയിച്ചു. ടിക്കറ്റ്​ ലഭിച്ചവർ 21ന്​ മുമ്പായി പണമടച്ച്​ ടിക്കറ്റ്​ സ്വന്തമാക്കണമെന്നാണ്​ നിർദേശം. ഇന്‍റർനാഷണൽ ഫാൻസ്​, ഖത്തർ റെസിഡന്‍റ്​ ഫാൻസ്​ എന്നീ രണ്ട്​ ലിങ്കുകൾ വഴിയാണ്​ വെബ്​സൈറ്റിൽ പ്രവേശിക്കാൻ കഴിയുക.

വെബ്​സൈറ്റിലെ തിരക്കനുസരിച്ച് ക്യൂവിനൊടുവിൽ നേരത്തെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐ.ഡി വഴി അക്കൗണ്ടിൽ പ്രവേശിച്ച്​ സ്റ്റാറ്റസ്​ പരിശോധിക്കാനാകും​. ഈ സമയത്ത്​ ടിക്കറ്റിന്​ അപേക്ഷിക്കാൻ കഴിയില്ല. അതേസമയം, 21ന്​ ശേഷം പണമടക്കാൻ അവസരമുണ്ടാവില്ല. പണമടച്ചില്ലെങ്കിൽ ലഭിച്ച ടിക്കറ്റുകൾ റദ്ദാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.