1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2022

സ്വന്തം ലേഖകൻ: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻ.എ.ഐ.സി). സന്ദർശക വീസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ യുഎഇയിലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് എൻ.എ.ഐ.സി അറിയിച്ചു.

എന്നാൽ, റസിഡന്‍റ് വീസക്കാർക്ക് ഈ നിയമം ബാധകമല്ല. ‘മുഹമ്മദ്’ എന്ന പേര് മാത്രം പാസ്പോർട്ടിൽ രേഖപ്പെടുത്തിയവർക്ക് സന്ദർശനം അനുവദിക്കില്ലെന്ന് ഉദാഹരണമായി അധികൃതർ പറഞ്ഞു.

പാസ്പോർട്ടിൽ ‘ഗിവൺ നെയിം’ മാത്രം നൽകിയവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. നേരത്തേ അയാട്ട ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇത് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. വ്യാജ വീസക്കാരെ പിടികൂടുന്നതിനാണ് നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.