1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2023

സ്വന്തം ലേഖകൻ: ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന സൗദിയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. ജിദ്ദ-കോഴിക്കോട്, ദമ്മാം-കോഴിക്കോട് നേരിട്ടുള്ള സർവിസുകൾ ആണ് പുനരാരംഭിക്കുന്നത്. മാർച്ച് 26 മുതൽ ഇവിടേക്കുള്ള സർവീസുകൾ എല്ലാം ആരംഭിക്കും. ടിക്കറ്റുകൾ www.goindigo.in വെബ്സൈറ്റിലും ട്രാവൽ ഏജൻസികളിലും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിൽനിന്ന് എല്ലാ ദിവസവും പുലർച്ചെ 12.40ന് ആണ് വിമാനം പുറപ്പെടുക. വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്നും വിമാനം തിരിച്ച് രാത്രി 8.30ന് പുറപ്പെടും, രാത്രി 11.30ന് ജിദ്ദയിലിറങ്ങും.

ദമാമിൽ നിന്നും രാവിലെ 11. 40നാണ് സർവീസ് ആരംഭിക്കുന്നത്. വൈകീട്ട് 6.50ന് വിമാനം കോഴിക്കോട്ടെത്തും. കോഴിക്കോട്-ദമാമ്മിലേക്ക് രാവിലെ 8. 40നാണ് പുറപ്പെടുക. ഇത് ദമാമിൽ എത്തുന്നത് രാവിലെ 10.40ന് ആയിരിക്കും. നേരത്തെ ഈ സെക്ടറുകളിൽ സർവിസ് ഇൻഡിഗോ സ്ഥിരമായി നടത്തിയിരുന്നു. പിന്നീട് ഇത് നിർത്തുകയായിരുന്നു. ജിദ്ദയിലേക്ക് ദമാമിലേക്കും വരുന്ന പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന സർവീസുകൾ ആണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. മാത്രമല്ല, സൗദിയിലെ പല പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് പുതിയ സർവീസുകളും സമയക്രമം.

ജിദ്ദയിൽ നിന്നും കോഴിക്കോട് നിന്നും സർവിസുകൾ രാത്രിയാണ് ഉള്ളത്. ഇത് പ്രവാസികൾക്ക് ഏറെ ഗുണകരമാകും. നാട്ടിലേക്ക് വരുന്ന അവധി ദിവസങ്ങളിൽ ഒരെണ്ണം നഷ്ടപ്പെടുകയില്ല. ഇത് പ്രവാസികളെ സംബന്ധിച്ച് വലിയ പ്രയോജനം നൽക്കുന്ന ഒന്നാണ്. ഉംറ യാത്രക്കാരുടെ എണ്ണം കൂടുന്ന സമയമാണ് വരാൻ പോകുന്നത്. റമദാൻ തുടങ്ങാൻ പോകുന്നു. ജിദ്ദ-കോഴിക്കോട്, ദമ്മാം-കോഴിക്കോട് വീണ്ടും ആരംഭിക്കുന്നത് പ്രവാസികൾ യാത്ര ചെയ്യാൻ നേരിട്ടിരുന്ന പ്രയാസങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.