1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2021

സ്വന്തം ലേഖകൻ: വിസാ കാലാവധിയുള്ള 3,50,000 വിദേശികള്‍ രാജ്യത്ത് മടങ്ങി വരാനാകാതെ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം വിദേശ തൊഴിലാളികള്‍ക്ക് മടങ്ങി എത്താന്‍ കഴിയാത്തത് മൂലം തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്നതായി കമ്പനി ഉടമകള്‍ പരാതിപ്പെടുന്നു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം തൊഴിലാളികള്‍ക്ക് മടങ്ങിവരാന്‍ കഴിയുന്നില്ല. ഇത് സ്വകാര്യ തൊഴില്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രശ്‌ന പരിഹാരത്തിന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മുന്‍കരുതലോടെ തൊഴിലാളികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും കമ്പനി ഉടമകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് അഞ്ചു ലക്ഷത്തോളം തോഴിലാളികള്‍ മടങ്ങി വരാനാകാതെ സ്വന്തം നാടുകളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ 1,51,990 പേരുടെ വിസ റദ്ദായി. അതേസമയം മൂന്നര ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ക്ക് കാലാവധിയുള്ള താമസ രേഖയോടെ വിദേശത്തു കുടുങ്ങി കിടക്കുകയാണ്.

തൊഴിലാളി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കമ്പനി ഉടമകളുടെ ആവശ്യം. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു​ണ്ട്. ഉ​ള്ള​വ​ർ അ​വ​ധി​യെ​ടു​ത്തി​ട്ട്​ ഏ​റെ നാ​ളാ​യി. തി​രി​ച്ചു​വ​രേ​ണ്ട​ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​വ​ശ്യ​മാ​ണ്. ഘ​ട്ടം ഘ​ട്ട​മാ​യെ​ങ്കി​ലും വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ സ്വ​ദേ​ശി സം​രം​ഭ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

നി​യ​ന്ത്രി​ത​മാ​യി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ക​യും ചെ​യ്​​താ​ൽ പു​തു​താ​യി വ​രു​ന്ന​വ​രി​ലൂ​ടെ വൈ​റ​സ്​ പ​ട​രു​ന്ന​ത്​ ത​ട​യാ​മെ​ന്നാ​ണ്​ ഇ​വ​രു​ടെ വാ​ദം. അ​വ​രു​ടെ സം​രം​ഭ​ങ്ങ​ൾ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തു​കൊ​ണ്ട്​ കൂ​ടി​യാ​ണ്​ ഇൗ ​ഇ​ട​പെ​ട​ൽ.വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ച്ചു​ള്ള തൊ​ഴി​ൽ മേ​ഖ​ല​ക​ളാ​ണ്​ ഏ​റെ പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന​ത്. വി​ദേ​ശി​ക​ൾ​ക്ക്​ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കു​ന്ന​തും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​രു​ടെ ഇ​ഖാ​മ, സ്​​പോ​ൺ​സ​ർ​ക്കോ ക​മ്പ​നി​ക്കോ ഒാ​ൺ​ലൈ​നാ​യി പു​തു​ക്കാ​ൻ ക​ഴി​യും.സ്​​പോ​ൺ​സ​ർ ചെ​യ്യാ​ത്ത​തു​കൊ​ണ്ടോ ക​മ്പ​നി​യു​ടെ ഫ​യ​ൽ മ​ര​വി​പ്പി​ച്ചു​കി​ട​ക്കു​ന്ന​തു​കൊ​ണ്ടോ നി​ര​വ​ധി പേ​ർ​ക്ക്​ ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.ന​ല്ല ജോ​ലി ഉ​ണ്ടാ​യി​രു​ന്ന നി​ര​വ​ധി പേ​ർ​ക്ക്​ ഇ​ങ്ങ​നെ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ടു. പു​തി​യ വി​സ അ​നു​വ​ദി​ച്ചു​തു​ട​ങ്ങാ​ത്ത​തി​നാ​ൽ മ​റ്റൊ​രു വി​സ​യി​ൽ വ​രാ​നു​ള്ള സാ​ധ്യ​ത​യും മങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.