1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രവാസി മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ കനത്ത തിരക്ക്. ഷുവൈഖിലെയും ജഹ്‌റയിലെയും നിലവിലുള്ള കേന്ദ്രങ്ങളിലാണ് വന്‍ തിരക്ക് അനുഭവപ്പെട്ടത്. ഇത് പൗരന്മാര്‍ക്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അല്‍- ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

മിഷ്‌റഫ് എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പ്രവാസികള്‍ക്കായി പുതിയ മെഡിക്കല്‍ ടെസ്റ്റ് സെന്റര്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ ആരോഗ്യ മന്ത്രാലയം നടത്തുന്നുണ്ട്. തിരക്കിനിടയില്‍ വരുന്ന അഭ്യര്‍ഥനകള്‍ കൂടുന്നതിനാല്‍ കമ്പനി പ്രതിനിധികളുടെ സാന്നിധ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്.

തിരക്ക് ഒഴിവാക്കാന്‍ പുതിയ കേന്ദ്രത്തിന്റെ അടിയന്തര ഉദ്ഘാടനം വേഗത്തില്‍ വേണമെന്നാണ് ആവശ്യം. പ്രീബുക്കിംഗ് സംവിധാനം വഴി അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യുന്നുണ്ടെങ്കിലും ഇടപാടുകള്‍ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയില്‍ ക്യൂവില്‍ കയറാന്‍ സന്ദര്‍ശകര്‍ അതിരാവിലെ 4 മുതല്‍ കാത്തിരിക്കുകയാണ്.

നിലവില്‍ മെയ് 26 വരെ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റുകള്‍ ലഭ്യമല്ല. കൂടാതെ, മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം സ്‌പോണ്‍സര്‍ക്ക് പിഴ ചുമത്താനും ഈടാക്കും. കാലതാമസം വരുന്നത് സന്ദര്‍ശകനെ താമസ നിയമം ലംഘിക്കുന്നകഡവരായി മാറ്റിയേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.