1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2022

സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് കുടുംബ സന്ദര്‍ശനത്തിനും വിനോദ സഞ്ചാരത്തിനുമുള്ള വിസിറ്റ് വിസകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്.

വിസാ നടപടികള്‍ക്കായി പുതിയ മെക്കാനിസം കൊണ്ടുവരുന്നതിന് മുന്നോടിയായി, ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ നിയന്ത്രിതമായി മാത്രമേ കുടുംബ-സന്ദര്‍ശക വിസ അനുവദിച്ചിരുന്നുള്ളൂ. 500 ദീനാറിന് മുകളില്‍ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഇവ നല്‍കിയിരുന്നത്. ഇതാണ് താല്‍ക്കാലികമായി നിര്‍ത്തിയത്. അതേ സമയം വാണിജ്യ സന്ദര്‍ശക വിസ അനുവദിക്കുന്നത് നിര്‍ത്തിയിട്ടില്ല എന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.